കല്‍പ്പറ്റ : വയനാട് തിരുനെല്ലി തോല്‍പ്പെട്ടിയില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കോൺഗ്രസ് നേതാക്കളുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യ കിറ്റുകൾ പിടികൂടി. കോണ്‍ഗ്രസ് നേതാവ് ശശികുമാറിന്റെ വീടിന്റെ പരിസരത്തുനിന്നാണ് തെരഞ്ഞെടുപ്പ് ഫ്ളയിങ് സ്‌ക്വാഡ് ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയത്. 28 കിറ്റുകളാണ് ഇത്തരത്തിൽ പിടികൂടിയത് എന്നാണ് വിവരം.
ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനെന്നാണ് കിറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാന്‍ നേരത്തെ എത്തിച്ചതാണ് കിറ്റുകളെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാരെ സ്വാധീനിക്കാനെത്തിച്ചതാണ് കിറ്റുകളെന്നാണ് ഉയരുന്ന ആരോപണം

