food-poisoning-for-almost-200-people-who-attended-vairankode-vela-2022-in-thirunavaya
തിരുവനന്തപുരം: തലസ്ഥാനത്ത് വൃത്തിഹീനമായ സാഹചര്യത്തിലും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി നഗരസഭാ അധികൃതര്‍. രുചികരമായ ഭക്ഷണം തട്ടുക്കടകളില്‍ നിന്ന് ലഭിക്കാറുണ്ടെങ്കിലും വഴിയോരങ്ങളിലെ പല തട്ടുകടകളും ശുചിത്വത്തിന് വേണ്ട വിധം ശ്രദ്ധ നല്‍കാറില്ല.
ഇടയ്ക്കിടെയുള്ള മഴയും എലികളുടെ ശല്യവുമൊക്കെ മിക്ക തട്ടുക്കാടകളുടെയും പ്രവര്‍ത്തനം ഇതിനോടകം തന്നെ വഷളാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം നാല് ഭക്ഷ്യവിഷബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് നഗരവാസികളില്‍ ഗുരുതരമായ ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്. നഗരത്തിലുടനീളം നിരവധി ഭക്ഷണശാലകള്‍ കോര്‍പ്പറേഷന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. സിറ്റി കോര്‍പ്പറേഷന്റെ ഹെല്‍ത്ത് വിംഗ് പതിവായി പരിശോധന നടത്തുന്നുണ്ടെങ്കിലും പ്രശ്‌നം ഇപ്പോഴും തുടരുകയാണ്.
ശുചിത്വം പാലിക്കുന്നതിനായി ‘സുഭോജനം’ പ്രോഗ്രാമിലൂടെ, റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് പരിശീലനം നല്‍കി അതുവഴി ശുചിയായ ഭക്ഷണം ആളുകളിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നതായി ഒരു കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായുള്ള പരിശീലനം ഓണത്തിന് ശേഷം ആരംഭിക്കും.
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ ദാസ് എന്ന അൻപതുകാരനെ ഇസ്‌ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ച…
ദില്ലി : സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026…
ഓപ്പറേഷൻ സിന്ദൂർ അടക്കം സംഭവബഹുലമായ വർഷം കടന്നുപോകുന്നു ! ഭീകരർക്ക് പുത്തൻ രീതിയും സാങ്കേതിക വിദ്യയും ! പ്രതിരോധം തീർത്ത്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ! പ്രഭാമണ്ഡലം ഉൾപ്പെടെ അടിച്ചുമാറ്റി ! സ്വർണ്ണം വേർതിരിച്ചെടുത്തത് സ്മാർട്ട് ക്രിയേഷൻസ് !…
കൊച്ചി: ദ്വാരപാളികളിലെയും കട്ടിളപ്പാളികളിലെയും കൂടാതെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും…