Monday, May 13, 2024
spot_img

തലസ്ഥാനത്ത് ഇനി തട്ടുകടകളുടെ എണ്ണം കുറയും; നഗരത്തിലെ വൃത്തിഹീനമായ തട്ടുകടകള്‍ക്ക് പൂട്ട് വീഴുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് വൃത്തിഹീനമായ സാഹചര്യത്തിലും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി നഗരസഭാ അധികൃതര്‍. രുചികരമായ ഭക്ഷണം തട്ടുക്കടകളില്‍ നിന്ന് ലഭിക്കാറുണ്ടെങ്കിലും വഴിയോരങ്ങളിലെ പല തട്ടുകടകളും ശുചിത്വത്തിന് വേണ്ട വിധം ശ്രദ്ധ നല്‍കാറില്ല.

ഇടയ്ക്കിടെയുള്ള മഴയും എലികളുടെ ശല്യവുമൊക്കെ മിക്ക തട്ടുക്കാടകളുടെയും പ്രവര്‍ത്തനം ഇതിനോടകം തന്നെ വഷളാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം നാല് ഭക്ഷ്യവിഷബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് നഗരവാസികളില്‍ ഗുരുതരമായ ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്. നഗരത്തിലുടനീളം നിരവധി ഭക്ഷണശാലകള്‍ കോര്‍പ്പറേഷന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. സിറ്റി കോര്‍പ്പറേഷന്റെ ഹെല്‍ത്ത് വിംഗ് പതിവായി പരിശോധന നടത്തുന്നുണ്ടെങ്കിലും പ്രശ്‌നം ഇപ്പോഴും തുടരുകയാണ്.

ശുചിത്വം പാലിക്കുന്നതിനായി ‘സുഭോജനം’ പ്രോഗ്രാമിലൂടെ, റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് പരിശീലനം നല്‍കി അതുവഴി ശുചിയായ ഭക്ഷണം ആളുകളിലേക്കെത്തിക്കാന്‍ ശ്രമിക്കുന്നതായി ഒരു കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായുള്ള പരിശീലനം ഓണത്തിന് ശേഷം ആരംഭിക്കും.

Related Articles

Latest Articles