football
കേരളത്തിന്റെ ഫുട്ബോള്‍ വളര്‍ച്ചയില്‍ സഹകരിക്കാന്‍ അര്‍ജന്റൈന്‍ സൂപ്പര്‍ ക്ലബ് അര്‍ജന്റീനോസ് ജൂനിയേഴ്സും. കോഴിക്കോട് തുടങ്ങുന്ന പുതിയ ഫുട്ബോള്‍ അക്കാദമിയുമായിട്ടാണ് അര്‍ജന്റീനോസ് സഹകരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മലബാര്‍ സ്പോര്‍ട്സ് ആന്‍ഡ് റെക്രിയേഷന്‍ ഫൗണ്ടേഷന്‍ എന്ന പേരിലാണ് അക്കാദമി വരുന്നത്. ഈ സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. 10-18 പ്രയപരിധിയിലുള്ള താരങ്ങളെ വളര്‍ത്തിയെടുക്കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് അര്‍ജന്റീനോസുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പുവയ്ക്കാനൊരുങ്ങുന്നത്. യുവതാരങ്ങള്‍ക്കും പ്രാദേശിക പരിശീലകര്‍ക്കും ട്രെയിനിങ് നല്‍കുന്നതിനായി അര്‍ജന്റൈന്‍ ക്ലബില്‍ നിന്ന് രണ്ട് കണ്‍സള്‍ട്ടന്റ് പരിശീലകര്‍ കേരളത്തിലെത്തും.
അര്‍ജന്റീനയിലെ മാത്രമല്ല ലാറ്റനമേരിക്കയിലെ തന്നെ പ്രധാന ക്ലബുകളിലൊന്നാണ് അര്‍ജന്റീനോസ്. യൂത്ത് ടീമാണ് അര്‍ജന്റീനോസിന്റെ ശക്തി. ഇതിഹാസതാരം ഡീഗോ മറഡോണ, ആധുനിക ഫുട്ബോളിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായി വാഴ്ത്തപ്പെടുന്ന യുവാന്‍ റോമന്‍ റിക്വല്‍മി തുടങ്ങിയവര്‍ അര്‍ജന്റീനോസില്‍ കളിച്ചുവളര്‍ന്ന പ്രതിഭകളാണ്.
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. വി. അജകുമാർ. പ്രതികൾക്ക്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…