Thursday, March 28, 2024
spot_img

കോഴിക്കോട് വമ്പൻ ഫുട്ബോള്‍ അക്കാദമി വരുന്നു; സഹകരണം അര്‍ജന്റൈന്‍ സൂപ്പര്‍ക്ലബുമായി

കേരളത്തിന്റെ ഫുട്ബോള്‍ വളര്‍ച്ചയില്‍ സഹകരിക്കാന്‍ അര്‍ജന്റൈന്‍ സൂപ്പര്‍ ക്ലബ് അര്‍ജന്റീനോസ് ജൂനിയേഴ്സും. കോഴിക്കോട് തുടങ്ങുന്ന പുതിയ ഫുട്ബോള്‍ അക്കാദമിയുമായിട്ടാണ് അര്‍ജന്റീനോസ് സഹകരിക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മലബാര്‍ സ്പോര്‍ട്സ് ആന്‍ഡ് റെക്രിയേഷന്‍ ഫൗണ്ടേഷന്‍ എന്ന പേരിലാണ് അക്കാദമി വരുന്നത്. ഈ സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. 10-18 പ്രയപരിധിയിലുള്ള താരങ്ങളെ വളര്‍ത്തിയെടുക്കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം. ഇതിന്റെ ഭാ​ഗമായാണ് അര്‍ജന്റീനോസുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പുവയ്ക്കാനൊരുങ്ങുന്നത്. യുവതാരങ്ങള്‍ക്കും പ്രാദേശിക പരിശീലകര്‍ക്കും ട്രെയിനിങ് നല്‍കുന്നതിനായി അര്‍ജന്റൈന്‍ ക്ലബില്‍ നിന്ന് രണ്ട് കണ്‍സള്‍ട്ടന്റ് പരിശീലകര്‍ കേരളത്തിലെത്തും.

അര്‍ജന്റീനയിലെ മാത്രമല്ല ലാറ്റനമേരിക്കയിലെ തന്നെ പ്രധാന ക്ലബുകളിലൊന്നാണ് അര്‍ജന്റീനോസ്. യൂത്ത് ടീമാണ് അര്‍ജന്റീനോസിന്റെ ശക്തി. ഇതിഹാസതാരം ഡീ​ഗോ മറഡോണ, ആധുനിക ഫുട്ബോളിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായി വാഴ്ത്തപ്പെടുന്ന യുവാന്‍ റോമന്‍ റിക്വല്‍മി തുടങ്ങിയവര്‍ അര്‍ജന്റീനോസില്‍ കളിച്ചുവളര്‍ന്ന പ്രതിഭകളാണ്.

Related Articles

Latest Articles