നിംസ് മെഡിസിറ്റി
തിരുവനന്തപുരം : ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ചും, നിംസ് ഹാർട്ട് ഫൗണ്ടേഷൻ 17-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജനങ്ങൾക്ക് സൗജന്യ ഹൃദ്രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ച് നിംസ് മെഡിസിറ്റി. സെപ്റ്റംബർ 29, 30 തീയതികളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ
നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലും, നിംസ് മൈക്രോ ഹോസ്പിറ്റൽസ് & വത്സല നഴ്സിംഗ് ഹോം എന്നിവിടങ്ങളിലുമായാണ് ക്യാമ്പ് നടക്കുക.
ഹൃദ്രോഗ വിദഗ്ധനും നിംസ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടറുമായ ഡോ. മധു ശ്രീധരന്റെ നേതൃത്വത്തിൽ നിംസ് മെഡിസിറ്റി കാർഡിയോളജിസ്റ്റ്മാരായ ഡോ .സരിത എസ് നായർ, ഡോ. കിരൺ ഗോപി നാഥ് എന്നിവരുടെ സേവനവും ക്യാമ്പിൽ ഉണ്ടായിരിക്കും.
ക്യാമ്പിൽ പങ്കെടുക്കുന്ന, ഡോക്ടർ നിർദേശിക്കുന്ന ആദ്യത്തെ 100 പേർക്ക് എക്കോ, ടി എം ടി ടെസ്റ്റുകൾ പൂർണമായും സൗജന്യമായിരിക്കും.കൂടാതെ ക്യാമ്പിൽ പങ്കെടുക്കുന്ന മറ്റുള്ളവർക്കും 50 ശതമാനം ഇളവും ലഭിക്കുന്നതാണ്.ഹൃദ്രോഗം ഉള്ളവർക്ക് ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി, ഹൃദയ ശസ്ത്രക്രിയ, ലാബ് പരിശോധന എന്നിവയ്ക്ക് 25% ഇളവും നൽകുന്നതാണ്.
മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഇസിജി, ബ്ലഡ് ഷുഗർ ടെസ്റ്റ്, കൺസൾട്ടേഷൻ എന്നിവ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 6238644236 ,6282664 946 എന്ന നമ്പരുകളിൽ ബന്ധപ്പെടുക.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…