Kerala

ലോക ശ്രദ്ധ അനന്തപുരിയിലേക്ക് ..ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പിന് തിരി തെളിയാൻ ഇനി ദിവസങ്ങൾ മാത്രം; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

തലസ്ഥാനനഗരിയെ ഒരുമിപ്പിക്കുന്ന അനന്തപുരിയുടെ സ്വന്തം കാർണിവൽ, ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പിന് തിരി തെളിയാൻ ഇനി ദിവസങ്ങൾ മാത്രം. പോത്തൻകോട് – വെഞ്ഞാറമൂട് ബൈപ്പാസ് റോഡിൽ ആശ്രമത്തിന്റെ പ്രവേശനകവാടത്തിൽ മുന്നൊരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. അമ്യൂസ്മെന്റ് പാർക്ക് ഇത്തവണ ആവേശം നിറയ്ക്കും. ഹൈദരാബാദിൽ നിന്നാണ് പാർക്കിനുളള സജ്ജീകരണങ്ങൾ എത്തുന്നത്. പതിനായിരം ചതുരശ്രയടി വിസ്തീർണ്ണമാണ് പാർക്കിനുണ്ടാവുക.

ആശ്രമത്തിന്റെ അതിവിശാലമായ ജലസംഭരണിക്ക് ചുറ്റുമാണ് ഫെസ്റ്റിന്റെ വിവിധ വിഭാഗങ്ങളെ ക്രമീകരിച്ചിട്ടുളളത്. തിരക്ക് നിയന്ത്രിക്കാനും സന്ദർശകർക്ക് ഓരോ പ്രദർശന മേളയും ആസ്വദിക്കാനും കഴിയുംവിധമാണ് ക്രമീകരണങ്ങൾ മുഴുവൻ. പ്രവേശന കവാടം മുതൽ പ്രകാശത്തിന്റെ വർണ്ണവിസ്മയക്കാഴ്ചകളിലൂടെയാകും ഓരോ സന്ദർശകനും കടന്നുപോവുക. ഫെസ്റ്റിലെ കാഴ്ചകൾ മുഴുവൻ കാണാൻ ഒരു ദിവസം മതിയാകാതെ വരും. അത്രയധികമുണ്ട് ഇത്തവണ.
മെയിൻ റോഡിൽനിന്ന് ആശ്രമത്തിന്റെ ഒന്നാം നമ്പർ ഗേറ്റിലൂടെ കടന്ന് ഹാപ്പിനസ് ഗാർഡനിലെ പ്രകൃതി ഭംഗിയും ജലാശയത്തിലെ പ്രകാശ വിന്യാസവും ആസ്വദിക്കും വിധമാകും സ്റ്റാളുകൾ അറേഞ്ച് ചെയ്യുക.

13000 ചതുരശ്ര അടിയിൽ പൂക്കളുടെ വർണ്ണവസന്തം തീർത്തുകൊണ്ടുള്ള ഫ്ലവർ ഷോ ശാന്തിഗിരി ഫെസ്റ്റിന്റെ മുഖ്യ ആകർഷണം ആയിരിക്കും. വ്യത്യസ്തങ്ങൾ നിറഞ്ഞ പെറ്റ് ഷോ കടന്നുപോകുന്ന വഴിയിൽ ഉടനീളം ഉദ്യോഗം നിറഞ്ഞുനിൽക്കുന്ന ഗോസ്റ്റ് ഹൗസ് ശാസ്ത്ര സാങ്കേതികവിദ്യകളിലെ പുരോഗതി വിളിച്ചോതുന്ന റോബോട്ടിക് അനിമൽ ഷോ, വിവിധ രാജ്യങ്ങളിലെ വെജിറ്റേറിയൻ ഭക്ഷണരുതികൾ ഉൾപ്പെടുത്തിയുള്ള ഫുഡ് കോർട്ട് എന്നിവ ഫെസ്റ്റിന്റെ മാറ്റുകൂട്ടുന്നു. ജനമനസ്സുകളിൽ രാജ്യസ്നേഹം ഉണർത്തിക്കൊണ്ട് ഇന്ത്യയുടെ വിവിധ സേനാ വിഭാഗങ്ങളുടെ സ്റ്റാളുകൾ സജ്ജീകരിക്കപ്പെടും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ ഇതോടൊപ്പം ഉണ്ടാകും.

പ്രദർശന വ്യാപാരമേളകൾക്ക് പുറമേ ഗെയിം ഷോകൾ, കുട്ടികൾക്കുള്ള വിനോദ പരിപാടികൾ കാർഷിക വിപണന സ്റ്റാളുകൾ എന്നിവയും ഒരുക്കിയിരിക്കുന്നു പുഷ്പമേളയ്ക്ക് പുറമേ ചെടികളുടെ പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി പ്രത്യേക ഏരിയ ക്രമീകരിക്കും

10000 അടി വിസ്തീർണത്തിൽ പുതുമകൾ നിറഞ്ഞ അമ്യൂസ്മെന്റ് പാർക്ക് വിനോദങ്ങൾക്കുള്ള വേദിയാകും. കേരളത്തിലെ ഗോത്രവർഗ്ഗ സംസ്കാരം വിളിച്ചോതുന്ന തരത്തിലുള്ള ഗോത്രവർഗ്ഗ ഗ്രാമങ്ങളുടെ ആവിഷ്കാരം ഫെസ്റ്റിലെ മുഖ്യ കാഴ്ചകളിൽ ഒന്നാകും. പ്രശസ്ത കലാസംവിധായകനായ സൂര്യ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ നടക്കുന്ന കലാഞ്ജലി ഫെസ്റ്റിലെ സന്ധ്യകളെ ഇമ്പമുള്ളതാക്കി മാറ്റും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഇതിൽ പങ്കെടുക്കാൻ എത്തും.

B4 Admin

Recent Posts

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

4 hours ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

4 hours ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

6 hours ago

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

1 day ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

1 day ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

1 day ago