For the first time in the world, the brain surgery of a pregnant baby; doctors in America performed a rare surgery
ലോകത്താദ്യമായി ഗർഭസ്ഥ ശിശുവിന് മസ്തിഷ്കത്തിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ. അമേരിക്കയിലെ ഡോക്ടർമാർ ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിനുള്ളിലുണ്ടായ രക്തക്കുഴലിലെ തകരാർ പരിഹരിക്കുന്നതിനാണ് ശസ്ത്രക്രിയ നടത്തിയത്. ബോസ്റ്റൺ ചിൽഡ്രൻസ് ആശുപത്രിയിലാണ് അപൂർവമായ ഈ ശസ്ത്രക്രിയ നടന്നത്.
ഗർഭസ്ഥ ശിശുവിന് വീനസ് ഓഫ് ഗ്ളെൻ മാൽ ഇൻഫർമേഷൻ എന്ന അപൂർവമായ തകരാറുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്കത്തിൽ നിന്നും ഹൃദയത്തിലേക്ക് രക്തം വഹിക്കുന്ന രക്തക്കുഴലുകൾ ശരിയായ രീതിയിൽ വികസിക്കാതെ വരുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. തൽഫലമായി അമിതമായുള്ള രക്തപ്രവാഹം ധമനികളിൽ സമ്മർദം ഏൽപ്പിക്കുകയും നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.
ജനിച്ചയുടൻ കുഞ്ഞിന് മസ്തിഷ്കത്തിന് കാര്യമായ പരിക്കുകൾ ഉണ്ടാവുകയോ തൽക്ഷണം ഹൃദയാഘാതം ഉണ്ടാവുകയോ ചെയ്യാമെന്നതാണ് ഈ അവസ്ഥയുടെ ഏറ്റവും വലിയ വെല്ലുവിളി. കുഞ്ഞുങ്ങൾ ജനിച്ചതിനുശേഷം രക്തപ്രവാഹം കുറയ്ക്കാൻ കതീറ്റർ ഉപയോഗിച്ചുള്ള ചികിത്സയാണ് ചെയ്യാറുള്ളത്. പലപ്പോഴും അവ വൈകാറുമുണ്ട്. ഈ സാഹചര്യത്തിലാണ് ഗർഭസ്ഥ ശിശുവിന് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചതെന്ന് ബോസ്റ്റൺ ചിൽഡ്രൻസ് ആശുപത്രിയിലെ റേഡിയോളജിസ്റ്റും ശസ്ത്രക്രിയയിൽ പങ്കാളിയുമായ ഡോ. ഡാറെൻ ഒർബാച്ച് പറഞ്ഞു.
മസ്‌കറ്റ്:മൂന്ന് രാജ്യങ്ങളിലെ സന്ദർശനത്തിന്റെ അവസാന ഘട്ടമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രാജകീയ സ്വീകരണം. ജോർദാൻ, എത്യോപ്യ എന്നിവിടങ്ങളിലെ വിജയകരമായ സന്ദർശനത്തിന്…
തിരുവനന്തപുരം : ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎമ്മിൽ പൊട്ടിത്തെറി. വിസി നിയമന…
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…