Health

ലോകത്താദ്യമായി ​ഗർഭസ്ഥ ശിശുവിന് മസ്തിഷ്കത്തിൽ ശസ്ത്രക്രിയ;അപൂർവ ശസ്ത്രക്രിയ നടത്തി അമേരിക്കയിലെ ഡോക്ടർമാർ

ലോകത്താദ്യമായി ​ഗർഭസ്ഥ ശിശുവിന് മസ്തിഷ്കത്തിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ. അമേരിക്കയിലെ ഡോക്ടർമാർ ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിനുള്ളിലുണ്ടായ രക്തക്കുഴലിലെ തകരാർ പരിഹരിക്കുന്നതിനാണ് ശസ്ത്രക്രിയ നടത്തിയത്. ബോസ്റ്റൺ‌ ചിൽഡ്രൻസ് ആശുപത്രിയിലാണ് അപൂർവമായ ഈ ശസ്ത്രക്രിയ നടന്നത്.

ഗർഭസ്ഥ ശിശുവിന് വീനസ് ഓഫ് ഗ്ളെൻ മാൽ ഇൻഫർമേഷൻ എന്ന അപൂർവമായ തകരാറുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്കത്തിൽ നിന്നും ഹൃദയത്തിലേക്ക് രക്തം വഹിക്കുന്ന രക്തക്കുഴലുകൾ ശരിയായ രീതിയിൽ വികസിക്കാതെ വരുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. തൽഫലമായി അമിതമായുള്ള രക്തപ്രവാഹം ധമനികളിൽ സമ്മർദം ഏൽപ്പിക്കുകയും നിരവധി ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

ജനിച്ചയുടൻ കുഞ്ഞിന് മസ്തിഷ്കത്തിന് കാര്യമായ പരിക്കുകൾ ഉണ്ടാവുകയോ തൽ‌ക്ഷണം ഹൃദയാഘാതം ഉണ്ടാവുകയോ ചെയ്യാമെന്നതാണ് ഈ അവസ്ഥയുടെ ഏറ്റവും വലിയ വെല്ലുവിളി. കുഞ്ഞുങ്ങൾ ജനിച്ചതിനുശേഷം രക്തപ്രവാഹം കുറയ്ക്കാൻ കതീറ്റർ ഉപയോ​ഗിച്ചുള്ള ചികിത്സയാണ് ചെയ്യാറുള്ളത്. പലപ്പോഴും അവ വൈകാറുമുണ്ട്. ഈ സാഹചര്യത്തിലാണ് ​ഗർഭസ്ഥ ശിശുവിന് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചതെന്ന് ബോസ്റ്റൺ ചിൽഡ്രൻസ് ആശുപത്രിയിലെ റേഡിയോളജിസ്റ്റും ശസ്ത്രക്രിയയിൽ പങ്കാളിയുമായ ഡോ. ‍ഡാറെൻ ഒർബാച്ച് പറഞ്ഞു.

anaswara baburaj

Recent Posts

പദ്ധതിയില്ല, പക്ഷേ പരസ്യമുണ്ട്! കേരളം മുടിപ്പിച്ച് അമ്മായിയച്ചനും മരുമകനും |MUHAMMED RIYAS|

പദ്ധതിയില്ല, പക്ഷേ പരസ്യമുണ്ട്! കേരളം മുടിപ്പിച്ച് അമ്മായിയച്ചനും മരുമകനും |MUHAMMED RIYAS|

9 mins ago

സംസ്ഥാനത്ത് ഇന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത! അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടുക്കി മലയോരമേഖലകളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്; മലങ്കര ഡാം ഷട്ടറുകൾ ഉയർത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്,…

19 mins ago

മരിച്ചിട്ടും മരിക്കാത്ത ഭാരതത്തിന്റെ വീരപുത്രൻ ! മരണത്തെയും തോൽപ്പിച്ച ജസ്വന്ത് സിംഗ് റാവത്ത്

മരിച്ചിട്ടും മരിക്കാത്ത ഭാരതത്തിന്റെ വീരപുത്രൻ ! മരണത്തെയും തോൽപ്പിച്ച ജസ്വന്ത് സിംഗ് റാവത്ത്

53 mins ago

ഭാരതം ആര് ഭരിക്കും? അവസാനഘട്ട ലോ​ക്സ​ഭാ തെരഞ്ഞെടുപ്പ് ഇന്ന്; പ്രധാനമന്ത്രിയുടെ വാരണാസിയടക്കം 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് തുടങ്ങി; വൈകിട്ടറിയാം എക്സിറ്റ് പോൾ ഫലം!

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസിയടക്കം 904 സ്ഥാനാർഥികൾ 7 സംസ്ഥാനങ്ങളിലെയും…

58 mins ago

കണ്ണൂർ വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് ! എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരൻ സുഹൈൽ അറസ്റ്റിൽ ! നേരത്തെ പിടിയിലായ സുറാബി ഖാത്തൂനെ സ്വർണ്ണം കടത്താൻ ചുമതലപ്പെടുത്തിയത് സുഹൈലെന്ന് കണ്ടെത്തൽ

മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ സംഭവത്തിൽ കൂടുതൽ അറസ്റ്റ്. എയര്‍ഇന്ത്യ എക്‌സപ്രസിലെ…

9 hours ago

ലോക്‌സഭാ തെരഞ്ഞെടുപ്പ് ! എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്ക്കരിക്കുമെന്ന് കോൺഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും ഏഴാമത്തെയും ഘട്ട പോളിംഗ് നാളെ നടക്കാനിരിക്കെ, പോളിംഗ് കഴിഞ്ഞതിന് ശേഷം പുറത്തുവരുന്ന എക്‌സിറ്റ് പോള്‍ഫലങ്ങൾ ബഹിഷ്‌കരിക്കുമെന്ന്…

10 hours ago