Foreign Minister S. Jayashankar's Vietnam-Singapore visit; A six-day visit to both countries begins today
ദില്ലി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വിയറ്റ്‌നാം, സിംഗപ്പൂർ സന്ദർശനം ഇന്ന് ആരംഭിക്കും. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന് രണ്ട് രാജ്യങ്ങളിലുമായി ആറ് ദിവസത്തെ സന്ദർശനമാണ് നടത്തുന്നത്. ആദ്യ ഘട്ടത്തിൽ വിയറ്റ്‌നാമും രണ്ടാം ഘട്ടത്തിൽ സിംഗപ്പൂരും സന്ദർശിക്കും.
വിയറ്റ്‌നാം സന്ദർശിക്കുന്ന അദ്ദേഹം വിവിധ മേഖലകളിലെ പുരോഗതി അവലോകനം ചെയ്യുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ചർച്ചകളിൽ പങ്കെടുക്കും. വിയറ്റ്നാമീസ് വിദേശകാര്യമന്ത്രി ബുയി തൻ സോണുമായുള്ള 18-ാമത് ഇന്ത്യ-വിയറ്റ്‌നാം ജോയിന്റ് കമ്മീഷൻ മീറ്റിംഗിൽ വിയറ്റ്‌നാമീസ് വിദേശകാര്യമന്ത്രി ബുയി തൻ സോണിനൊപ്പം അദ്ദേഹം പങ്കെടുക്കും.
രണ്ടാം ഘട്ടത്തിലായിരിക്കും അദ്ദേഹം സിംഗപ്പൂർ സന്ദർശിക്കുക. തുടർന്ന് സിംഗപ്പൂരിലെ ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ ഇന്ത്യാ മിഷൻ മേധാവികളുടെ പ്രദേശിക സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…