Monday, June 17, 2024
spot_img

വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ വിയറ്റ്‌നാം-സിംഗപ്പൂർ സന്ദർശനം; രണ്ട് രാജ്യങ്ങളിലുമായി ആറ് ദിവസത്തെ സന്ദർശനത്തിന് ഇന്ന് തുടക്കം

ദില്ലി: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വിയറ്റ്‌നാം, സിംഗപ്പൂർ സന്ദർശനം ഇന്ന് ആരംഭിക്കും. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന് രണ്ട് രാജ്യങ്ങളിലുമായി ആറ് ദിവസത്തെ സന്ദർശനമാണ് നടത്തുന്നത്. ആദ്യ ഘട്ടത്തിൽ വിയറ്റ്‌നാമും രണ്ടാം ഘട്ടത്തിൽ സിംഗപ്പൂരും സന്ദർശിക്കും.

വിയറ്റ്‌നാം സന്ദർശിക്കുന്ന അദ്ദേഹം വിവിധ മേഖലകളിലെ പുരോഗതി അവലോകനം ചെയ്യുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുമുള്ള ചർച്ചകളിൽ പങ്കെടുക്കും. വിയറ്റ്നാമീസ് വിദേശകാര്യമന്ത്രി ബുയി തൻ സോണുമായുള്ള 18-ാമത് ഇന്ത്യ-വിയറ്റ്‌നാം ജോയിന്റ് കമ്മീഷൻ മീറ്റിംഗിൽ വിയറ്റ്‌നാമീസ് വിദേശകാര്യമന്ത്രി ബുയി തൻ സോണിനൊപ്പം അദ്ദേഹം പങ്കെടുക്കും.

രണ്ടാം ഘട്ടത്തിലായിരിക്കും അദ്ദേഹം സിംഗപ്പൂർ സന്ദർശിക്കുക. തുടർന്ന് സിംഗപ്പൂരിലെ ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ ഇന്ത്യാ മിഷൻ മേധാവികളുടെ പ്രദേശിക സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും.

Related Articles

Latest Articles