ബെംഗളൂരുവില്‍ വിദേശ വനിതയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. ചിക്കജാലയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നൈജീരിയന്‍ പൗരയായ ലോത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. കഴുത്തിലും തലയിലും മുറിവുകളേറ്റ നിലയിലാണ് മൃതദേഹം. കൊലപാതകത്തിന് ശേഷം റോഡരികിലുള്ള മൈതാനത്ത് മൃതദേഹം ഉപേക്ഷിച്ചതാകാമെന്നാണ് സംശയം.
മൃതദേഹം കണ്ടെത്തിയ മൈതാനത്ത് പിടിവലികള്‍ നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായിട്ടില്ല. ഇവരുടെ താമസസ്ഥലത്ത് എത്തി പോലീസ് രേഖകളെല്ലാം പരിശോധിച്ചു. സമീപവാസികളുടെ മൊഴിയെടുത്ത് വരികയാണ്. കൊലപാതക കുറ്റം ചുമത്തിയതായും പ്രത്യേക സംഘത്തെ അ

