ശബരിമല പുങ്കാവനത്തിൽ നിലയ്ക്കലിനും അട്ടത്തോടിനുമിടയിൽ ഉണ്ടായ കാട്ടു തീ
നിലയ്ക്കൽ : ശബരിമല പുങ്കാവനത്തിൽ നിലയ്ക്കലിനും അട്ടത്തോടിനുമിടയിൽ കൊല്ലകുന്നുമല,നമ്പൻ പാറ കോട്ട ഭാഗങ്ങളിൽ കാട്ടുതീ. ശബരിമല റോഡിന്റെ വശങ്ങളിലുണ്ടായിരുന്ന മരങ്ങളും കാട്ടു തീയിൽ അകപ്പെട്ടിട്ടുണ്ട്.കത്തിക്കരിഞ്ഞ മരങ്ങൾ റോഡിലേക്ക് വീണ് അപകടമുണ്ടാകും എന്ന ആശങ്കയും നിലനിൽക്കുകയാണ്. വർഷങ്ങൾക്ക് ശേഷമാണ് ഈ വനമേഖലയിൽ കാട്ടു തീ ഉണ്ടാകുന്നത്.
അട്ടത്തോടിലെ ജനപ്രതിനിധി കളക്‌ടറെ വിളിച്ചു പരാതി പറഞ്ഞപ്പോൾ മാത്രമാണ് ഫയർ ഫോഴ്‌സ് എത്തിയത് എന്ന് നാട്ടുകാർ ആരോപിച്ചു. ഇന്നലെ പെയ്ത മഴ തീയുടെ കാഠിന്യം കുറച്ചുവെങ്കിലും ഇന്ന് തീ വീണ്ടും ആളികത്തുകയാണ്. ഉൾക്കാട്ടിലേക്ക് തീപടർന്നാൽ വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്ക് ഇറങ്ങാനുള്ള സാധ്യതയുമുണ്ട്. എല്ലാ വർഷവും വനം വകുപ്പ് വേണ്ട മുൻകരുതൽ എടുക്കുന്നുണ്ട്. ഫയർ ലൈൻ തെളിച്ചുകൊണ്ട് റോഡിൽ നിന്നുള്ള തീ നിയന്ത്രിക്കാറുണ്ട്. സാമൂഹ്യ വിരുദ്ധരുടെ വനത്തിലേക്കുള്ള കടന്നുകയറ്റം വേനൽ സമയത്തെങ്കിലും നിയന്ത്രിച്ചാൽ മാത്രമേ ഇതിന് ഒരു പരിധി വരെ തടയിടാൻ സാധിക്കൂ എന്നാണ് നാട്ടുകാർ പറയുന്നത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…