Tuesday, April 30, 2024
spot_img

ശബരിമല പുങ്കാവനത്തിൽ കാട്ടു തീ ! ജനപ്രതിനിധി കളക്‌ടറെ വിളിച്ചു പരാതി പറഞ്ഞപ്പോൾ മാത്രമാണ് ഫയർ ഫോഴ്‌സ് എത്തിയതെന്ന ആരോപണവുമായി നാട്ടുകാർ; സാമൂഹ്യ വിരുദ്ധരുടെ വനത്തിലേക്കുള്ള കടന്നുകയറ്റം വേനൽ സമയത്തെങ്കിലും നിയന്ത്രിക്കണമെന്ന് ആവശ്യം !

നിലയ്ക്കൽ : ശബരിമല പുങ്കാവനത്തിൽ നിലയ്ക്കലിനും അട്ടത്തോടിനുമിടയിൽ കൊല്ലകുന്നുമല,നമ്പൻ പാറ കോട്ട ഭാഗങ്ങളിൽ കാട്ടുതീ. ശബരിമല റോഡിന്റെ വശങ്ങളിലുണ്ടായിരുന്ന മരങ്ങളും കാട്ടു തീയിൽ അകപ്പെട്ടിട്ടുണ്ട്.കത്തിക്കരിഞ്ഞ മരങ്ങൾ റോഡിലേക്ക് വീണ് അപകടമുണ്ടാകും എന്ന ആശങ്കയും നിലനിൽക്കുകയാണ്. വർഷങ്ങൾക്ക് ശേഷമാണ് ഈ വനമേഖലയിൽ കാട്ടു തീ ഉണ്ടാകുന്നത്.

അട്ടത്തോടിലെ ജനപ്രതിനിധി കളക്‌ടറെ വിളിച്ചു പരാതി പറഞ്ഞപ്പോൾ മാത്രമാണ് ഫയർ ഫോഴ്‌സ് എത്തിയത് എന്ന് നാട്ടുകാർ ആരോപിച്ചു. ഇന്നലെ പെയ്ത മഴ തീയുടെ കാഠിന്യം കുറച്ചുവെങ്കിലും ഇന്ന് തീ വീണ്ടും ആളികത്തുകയാണ്. ഉൾക്കാട്ടിലേക്ക് തീപടർന്നാൽ വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്ക് ഇറങ്ങാനുള്ള സാധ്യതയുമുണ്ട്. എല്ലാ വർഷവും വനം വകുപ്പ് വേണ്ട മുൻകരുതൽ എടുക്കുന്നുണ്ട്. ഫയർ ലൈൻ തെളിച്ചുകൊണ്ട് റോഡിൽ നിന്നുള്ള തീ നിയന്ത്രിക്കാറുണ്ട്. സാമൂഹ്യ വിരുദ്ധരുടെ വനത്തിലേക്കുള്ള കടന്നുകയറ്റം വേനൽ സമയത്തെങ്കിലും നിയന്ത്രിച്ചാൽ മാത്രമേ ഇതിന് ഒരു പരിധി വരെ തടയിടാൻ സാധിക്കൂ എന്നാണ് നാട്ടുകാർ പറയുന്നത്.

Related Articles

Latest Articles