India

ഉത്തരാഖണ്ഡിലെ കാട്ടുതീ പടരുന്നു; നൈനിറ്റാൾ നഗരം പുക കൊണ്ട് മൂടിയ അവസ്ഥ; സൈന്യത്തിന്റെ സഹായം തേടി സർക്കാർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കാട്ടുതീ പടരുന്നു. നൈനിറ്റാളിലേക്കും കാട്ടുതീ വ്യാപിച്ചതോടെ നഗരം പുക കൊണ്ട് മൂടിയ അവസ്ഥയിലാണ്. നൈനിറ്റാളിലെ ഹൈക്കോടതി കോളനിവരെ തീ പടർന്നതിനെ തുടർന്ന് കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ സർക്കാർ സൈന്യത്തിന്റെ സഹായം തേടി.

ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കാനാണ് ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പ്രദേശമാകെ പുക പടർന്നതോടെ നൈനിറ്റാൾ തടാകത്തിലെ ബോട്ടിംഗും താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. നൈനിറ്റാളിലെ ലാരിയകാന്ത വനമേഖലയിലും കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായിരുന്നു. ഒരു ഐടിഐ കെട്ടിടത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞദിവസം രുദ്രപ്രയാഗിൽ വനത്തിന് തീയിടാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേർ അറസ്റ്റിലായിരുന്നു.

കാട്ടുതീ നിയന്ത്രണവിധേയമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ സംസ്ഥാനത്ത് കാട്ടുതീയിൽ 33.34 ഹെക്ടർ വനഭൂമി കത്തി നശിച്ചെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 31 ഇടങ്ങളിലാണ് പുതിയതായി കാട്ടുതീ ഉണ്ടായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ബൽദിയാഖാൻ, ജിയോലിക്കോട്ട്, മംഗോളി, ഖുർപതൽ, ദേവിധുര, ഭാവാലി, പൈനസ്, ഭീംതാൽ, മുക്തേശ്വർ എന്നിവിടങ്ങളിൽ ഉൾപ്പെടെ നൈനിറ്റാളിന് ചുറ്റുമുള്ള നിരവധി ഗ്രാമങ്ങളിൽ കാട്ടുതീ നാശം വിതച്ചിട്ടുണ്ട്.

anaswara baburaj

Share
Published by
anaswara baburaj

Recent Posts

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തി കെ സുരേന്ദ്രനെ കണ്ട് സജി മഞ്ഞക്കടമ്പിൽ; ഷാൾ അണിയിച്ച് സ്വീകരിച്ച് സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം: യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സ്ഥാനവും കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് പദവിയും രാജിവെച്ച് കേരള കോൺഗ്രസ്…

3 mins ago

ജീവനെടുത്ത പ്രണയപ്പക !കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി

കേരളത്തെ നടുക്കിയ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന്റെ വിധിപറയുന്നത് വരുന്ന വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്)…

2 hours ago

ലഷ്കർ ഭീകരൻ ബാസിത് ഡറിനെ വധിച്ച് സൈന്യം !തലക്ക് 10 ലക്ഷം വില ഇട്ടിരുന്ന ഭീകരൻ കൊല്ലപ്പെട്ടത് കുൽഗാമിൽ കഴിഞ്ഞ രാത്രി നടത്തിയ സൈനിക ഓപ്പറേഷനിൽ

തീവ്രവാദി സംഘടന ലഷ്‌കറിൻെറ ആയ ഉപസംഘടനയായ TRF ന്റെ കാമാൻഡർ ബാസിത് ഡറിനെ വധിച്ച് ഇന്ത്യൻ സൈന്യം. ഇയാളുടെ തലക്ക്…

2 hours ago