Celebrity

മോഷണാരോപണം! മനം നൊന്ത് വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു; നിർമ്മാതാവിനെതിരെ പരാതി

സൂര്യ നായകനാകുന്ന ‘കങ്കുവ’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ പരാതി. മോഷണാരോപണം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്ന് സ്ത്രീയുടെ മകൾ നിർമ്മാതാവിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.

ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ച് ഭാര്യ നേഹയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായതിനെ തുടര്‍ന്ന് ജ്ഞാനവേല്‍ ജോലിക്കാരിയായ ലക്ഷ്മിക്കെതിരെ പോലീസിൽ പരാതി നല്‍കിയിരുന്നു. ആഭരണം മോഷ്ടിച്ചിട്ടില്ലെന്ന് ഇവർ വ്യക്തമാക്കിയെങ്കിലും കൂടുതല്‍ ചോദ്യം ചെയ്യലിന് ഹാജാകാന്‍ പോലീസ് ലക്ഷ്മിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് ആരോപണങ്ങളില്‍ മനംനൊന്ത ലക്ഷ്മി അരളി കുരു കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. നിലവില്‍ ചെന്നൈ റായപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ലക്ഷ്മി.

ജ്ഞാനവേൽ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ ബജറ്റിൽ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 300 കോടിയിലാണ് ചിത്രം ഒരുങ്ങുന്നത്. ഗ്രീന്‍സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. നടന്‍ സൂര്യയുടെ ബന്ധുകൂടിയാണ് കെ ഇ ജ്ഞാനവേല്‍.

B4 Admin

Recent Posts

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

2 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

4 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

4 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

6 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

6 hours ago

കൊച്ചി ആഡംബര കാറപകടം: 17-കാരന് ജാമ്യം നീതിക്കായി പോരാട്ടം തുടർന്ന ജയബാലകൃഷ്ണന്റെ കുടുംബം

കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…

9 hours ago