Wednesday, December 24, 2025

സാധാരണക്കാരനെ മറന്നതാണ് സിപിഎമ്മിന്റെ തോൽവിക്ക് കാരണം ! മാവേലി സ്റ്റോറിൽ പാറ്റക്ക് കഴിക്കാൻ പോലും ഒന്നുമില്ല ; ഇടതിനെതിരെ തുറന്നടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : സാധാരണക്കാരനെ മറന്നതാണ് സിപിഎമ്മിന്റെ തോൽവിക്ക് കാരണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്ത് കൊണ്ട് വോട്ട് പോയെന്ന് സിപിഐഎം പരിശോധിക്കണമെന്നും മാവേലി സ്റ്റോറിൽ പാറ്റക്ക് കഴിക്കാൻ പോലും ഒന്നുമില്ലെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു.

എന്ത് കൊണ്ട് പെൻഷൻ കൊടുത്തില്ല എന്നതിന് സർക്കാർ മറുപടി പറയണം. അതേസമയം, സിപിഎമ്മിന്റെ തോൽവിക്ക് മറ്റൊരു കാരണം മുസ്‌ലിം പ്രീണനമാണ്. മസിൽ പവറും മണി പവറും കൊണ്ട് മുസ്ലിം സമുദായത്തിലേക്ക് മാത്രം സിപിഎം കേന്ദ്രീകരിച്ചു. അതാണ് ക്രിസ്ത്യാനികൾ ബിജെപിക്ക് വോട്ട് ചെയ്തതെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു.

എസ്.എൻ.ഡി.പി യോഗം ഒരു സമുദായ സംഘടനയാണ്. അല്ലാതെ രാഷ്ട്രീയ സംഘടനയല്ല. ആ സമുദായത്തിന്റെ പൊതുവായ കാര്യം വരുമ്പോൾ ഒന്നിച്ചുനിർത്തുകയെന്നതല്ലാതെ അതിനകത്തുള്ള അംഗങ്ങൾക്ക് അവരവരുടെ രാഷ്ട്രീയ അഭിപ്രായമനുസരിച്ച് പോകാം. നക്‌സലുകൾ തൊട്ട് ലീഗുകാരൻവരെ എസ്.എൻ.ഡി.പി യോഗത്തിനകത്തുണ്ട്. ഇതിനകത്ത് ചുവപ്പുകാരും കാവിക്കാരും എല്ലാവരുമുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles