ദില്ലി: ഹരിയാനയിലും മഹാരാഷ്ട്രയിലും സര്‍ക്കാര്‍ രൂപീകരണശ്രമങ്ങള്‍ ശക്തമാക്കി ബിജെപി. 40 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി ഹരിയാനയില്‍ മന്ത്രിസഭ രൂപീകരണ അവകാശവാദം ഉന്നയിക്കാന്‍ ഇന്ന് ഗവര്‍ണറെ കാണും.
സംസ്ഥാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ കാണുക. അതേ സമയം പത്ത് സീറ്റ് നേടിയ ജനനായക് ജനതാ പാര്‍ട്ടി ഇന്ന് യോഗം ചേര്‍ന്ന് നിലപാട് തീരുമാനിക്കും. പക്ഷെ 31 സീറ്റ് നേടിയ കോണ്‍ഗ്രസും മറ്റ് കക്ഷികളും ചേര്‍ന്നാല്‍ ഒരുപക്ഷെ ഹരിയാനയില്‍ മറ്റൊരു കര്‍ണാടക ആവര്‍ത്തിക്കാം.
മഹാരാഷ്ട്രയില്‍ രണ്ടര വര്‍ഷം ഭരണം വേണം എന്ന് ആവശ്യവുമായി ശിവസേന രംഗത്തെത്തിയിട്ടുണ്ട്. ബിജെപി- ശിവസേന സഖ്യം 162 സീറ്റും കോണ്‍ഗ്രസ് സഖ്യം 104 സീറ്റും നേടിയിരുന്നു.
ശിവസേനയുടെ ഭാവി വാഗ്ദാനവും തെരഞ്ഞെടുപ്പിലെ പുതുമുഖവുമായ ആദിത്യ താക്കറെ വിജയിച്ചിരുന്നു. വര്‍ളി നിയമ സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ആദിത്യ താക്കറെ ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മകനാണ്. ശിവസേന പാര്‍ട്ടി നിയമസഭാ കക്ഷി യോഗം ഇന്ന് മുംബൈയില്‍ ചേരും.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…