Saturday, May 18, 2024
spot_img

ഹരിയാനയിലും മഹാരാഷ്ട്രയിലും സര്‍ക്കാര്‍ രൂപീകരണശ്രമങ്ങള്‍ ഊര്‍ജിതമാക്കി ബിജെപി

ദില്ലി: ഹരിയാനയിലും മഹാരാഷ്ട്രയിലും സര്‍ക്കാര്‍ രൂപീകരണശ്രമങ്ങള്‍ ശക്തമാക്കി ബിജെപി. 40 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി ഹരിയാനയില്‍ മന്ത്രിസഭ രൂപീകരണ അവകാശവാദം ഉന്നയിക്കാന്‍ ഇന്ന് ഗവര്‍ണറെ കാണും.

സംസ്ഥാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ കാണുക. അതേ സമയം പത്ത് സീറ്റ് നേടിയ ജനനായക് ജനതാ പാര്‍ട്ടി ഇന്ന് യോഗം ചേര്‍ന്ന് നിലപാട് തീരുമാനിക്കും. പക്ഷെ 31 സീറ്റ് നേടിയ കോണ്‍ഗ്രസും മറ്റ് കക്ഷികളും ചേര്‍ന്നാല്‍ ഒരുപക്ഷെ ഹരിയാനയില്‍ മറ്റൊരു കര്‍ണാടക ആവര്‍ത്തിക്കാം.

മഹാരാഷ്ട്രയില്‍ രണ്ടര വര്‍ഷം ഭരണം വേണം എന്ന് ആവശ്യവുമായി ശിവസേന രംഗത്തെത്തിയിട്ടുണ്ട്. ബിജെപി- ശിവസേന സഖ്യം 162 സീറ്റും കോണ്‍ഗ്രസ് സഖ്യം 104 സീറ്റും നേടിയിരുന്നു.

ശിവസേനയുടെ ഭാവി വാഗ്ദാനവും തെരഞ്ഞെടുപ്പിലെ പുതുമുഖവുമായ ആദിത്യ താക്കറെ വിജയിച്ചിരുന്നു. വര്‍ളി നിയമ സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ആദിത്യ താക്കറെ ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മകനാണ്. ശിവസേന പാര്‍ട്ടി നിയമസഭാ കക്ഷി യോഗം ഇന്ന് മുംബൈയില്‍ ചേരും.

Related Articles

Latest Articles