Friday, December 12, 2025

സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ലോഡ്ജ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ ! അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരത്ത് സിപിഎം പ്രാദേശിക നേതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വിഴിഞ്ഞം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്റ്റാൻലിയെയാണ് മെഡിക്കൽ കോളജ് ചാലക്കുഴി റോഡിലുളള ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്കുറിപ്പും മെഡിക്കൽ കോളേജ് പോലീസ് മുറിയിൽ നിന്നും കണ്ടെത്തി.

വീട്ടിൽ നിന്ന് പിണങ്ങി കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്റ്റാൻലി പുറത്തേക്ക് പോയതെന്നാണ് വിവരം. അന്നേ ദിവസം വൈകുന്നേരം ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ട്. സ്റ്റാൻലിയെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ മുറി തുറന്ന് നോക്കുമ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. വ്യാപാര വ്യവസായ സമിതി ചിക്കന്‍ സമിതിയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് സ്റ്റാന്‍ലി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Articles

Latest Articles