Tuesday, December 23, 2025

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ ! ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് അംഗത്വം സ്വീകരിച്ചു !

തിരുവനന്തപുരം: മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിൽ അംഗത്വമെടുത്തു. തിരുവനന്തപുരം ഈശ്വരവിലാസത്തിലെ സ്വവസതിയിൽ വച്ച് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് ശ്രീ ലേഖ അംഗത്വം സ്വീകരിച്ചു.

ഏറെ കാലമായി ബിജെപി നേതാക്കൾ പാർട്ടിയിൽ ചേരാൻ ആവശ്യപ്പെടുകയാണെന്ന് നേരത്തെ ആർ ശ്രീലേഖ പ്രതികരിച്ചിരുന്നു. കേന്ദ്ര -സംസ്ഥാന നേതാക്കൾ സംസാരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഒരു അംഗത്വം എടുക്കൽ മാത്രമാണെന്നും കൂടുതൽ ഒന്നും പങ്കുവയ്ക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു.

കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. രണ്ടു വർഷം മുമ്പാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. സർക്കാരിന്റെ തെറ്റായ നിലപാടുകൾക്കെതിരെ സർവ്വീസിൽ ഇരിക്കുമ്പോൾ തന്നെ സംസാരിച്ച ഉദ്യോഗസ്ഥയായിരുന്നു അവർ. അതുകൊണ്ടുതന്നെ സർവ്വീസിൽ നിന്ന് വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല. പിന്നീട് സ്വന്തം വ്ലോ​ഗിലൂടെ പല നിലപാടുകളും തുറന്നുപറഞ്ഞത് വലിയ വിവാദമായിരുന്നു

Related Articles

Latest Articles