കൊച്ചി: മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്തു. ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് സെന്‍കുമാര്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്തത്. 270 പേരുടെ പുതിയ ബാച്ചില്‍ എണ്‍പത്തിയൊന്നാമനായാണ് സെന്‍കുമാര്‍ എന്‍ റോള്‍ ചെയ്തത്. ഹൈക്കോടതി ജസ്റ്റിസ് പി.ഉബൈദ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. തന്‍റെ പൊതുപ്രവര്‍ത്തന ജീവിതത്തിന് അഭിഭാഷകവൃത്തി അത്യാവശ്യമാണെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിണറായി സര്‍ക്കാരിനെതിരെ കേസ് ജയിച്ചാണ് അദേഹം പോലീസ് മേധാവിയായി തിരികെ എത്തിയത്.
1994 ല്‍ തന്നെ തിരുവന്തപുരം ലോ കോളജില്‍ നിന്നും ടി പി സെന്‍കുമാര്‍ നിയമ പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഗവര്‍ണറുടെ എ.ഡി.സിയായി ജോലി നോക്കുന്നതിനിടെയായിരുന്നു ഇത്. എന്നാല്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്തിരുന്നില്ല. ഐ.പി.എസ് കാലം കഴിഞ്ഞും ജീവിക്കാനായി നേരത്തെ കണ്ടു വച്ച ജോലിയാണിത്. എന്നാല്‍ സ്വന്തം കേസുകള്‍ കോടതിയില്‍ വാദിക്കുന്ന കാര്യം ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ടി പി സെന്‍കുമാര്‍ പറയുന്നത്.
ഇതിനിടെ വക്കീല്‍ കുപ്പായമണിയാതെ തന്നെ ഹൈക്കോടതിയില്‍ ഒരിക്കല്‍ വാദിക്കുകയും ചെയ്തിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെയാണ് സെന്‍കുമാര്‍ ഹൈക്കോടതിയില്‍ കേസ് വാദിച്ചത്.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…