കൊച്ചി: മുന്‍ മന്ത്രി വി വിശ്വനാഥ മേനോന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ എട്ടരയോടെയാണ് അന്ത്യം. രണ്ട് തവണ പാര്‍ലമെന്റ് അംഗമായ വിശ്വനാഥ മേനോന്‍ 1987ല്‍ ഇ കെ നായനാരുടെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. 12 വര്‍ഷം എഫ്‌എസിടി യൂണിയന്‍ പ്രസിഡന്റായിരുന്ന ഇദ്ദേഹം 14 വര്‍ഷം ഇന്‍ഡല്‍ യൂണിയന്റെയും പ്രസിഡന്റായിരുന്നിട്ടുണ്ട്. കൊച്ചി പോര്‍ട്ട് യൂണിയന്റെയും പ്രസിഡന്റായി വിശ്വനാഥ മേനോന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പഠനകാലത്തുതന്നെ സ്വാതന്ത്ര്യ സമരത്തിലും സംഘടനാപ്രവര്‍ത്തനത്തിലും സജീവമായിരുന്ന അദ്ദേഹം 1945ലാണ് ഇന്ത്യന്‍ കമ്മ്യൂണിസ‌്റ്റ‌് പാര്‍ട്ടിയില്‍ അംഗമായത്. 1960ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ‌്റ്റ‌് പാര്‍ട്ടി സ്ഥാനാര്‍ഥിയായി എറണാകുളത്തു നിന്ന‌് മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1967 ലെ തിരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ഥിയായി മല്‍സരിച്ച‌് വിജയിച്ചു. മുന്‍ കേന്ദ്രമന്ത്രി എ എം തോമസിനെതിരെ പതിനാറായിരത്തില്‍പരം വോട്ടിനായിരുന്നു ജയം.
പിന്നീട് 1971ല്‍ നടന്ന പാര്‍ലമെന്റ‌് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1974ല്‍ അദ്ദേഹം വീണ്ടും രാജ്യസഭയിലേക്ക‌് തിരഞ്ഞെടുക്കപ്പെട്ടു. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ഇ കെ നായനാര്‍ മന്ത്രിസഭയില്‍ അംഗമായത്. 1999 എറണാകുളത്ത് എൻഡിഎ സ്ഥാനാർഥിയായും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് വീണ്ടും ഇടതുപക്ഷ അനുഭാവിയായി മാറുകയായിരുന്നു.
നിയമപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം അഭിഭാഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘കാലത്തിനൊപ്പം മായാത്ത ഓര്‍മകള്‍’ എന്ന ആത്മകഥയും ഗാന്ധിയുടെ പീഡാനുഭവങ്ങള്‍ (നാടക വിവര്‍ത്തനം), മറുവാക്ക‌് (ലേഖന സമാഹാരം) എന്നീ ഗ്രന്ഥങ്ങളും വിശ്വനാഥ മേനോന്‍ രചിച്ചു. ഭാര്യ: കെ പ്രഭാവതി മേനോന്‍ (റിട്ട. അദ്ധ്യാപിക) മക്കള്‍: അഡ്വ. വി അജിത‌് നാരായണന്‍, ഡോ. വി മാധവചന്ദ്രന്‍
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…