Anil Deshmukh
മുംബൈ: കള്ളപ്പണക്കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് (Anil Deshmukh) റിമാന്റിൽ. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേയ്ക്കാണ് വിട്ടിരിക്കുന്നത്. ഒൻപത് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ ആവശ്യം തള്ളിയാണ് അനിലിനെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടത്. പിഎംഎൽഎ കോടതിയുടേതാണ് നടപടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നവംബർ ഒന്നിനാണ് അനിൽ ദേശ്മുഖ് അറസ്റ്റിലായത്.
മുംബൈയിലെ ബാറുകളിലും റസ്റ്ററന്റുകളിലും നിന്നായി അനധികൃതമായി 4.70 കോടി രൂപ പിരിച്ചെടുത്തെന്ന കേസിലാണ് അനിൽ ദേശ്മുഖ് അഴിക്കുള്ളിലായത്. പിരിച്ചെടുത്ത പണം ദേശ്മുഖിന്റെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള നാഗ്പുരിലെ ശ്രീസായി ശക്തി സൻസ്ഥ എന്ന വിദ്യാഭ്യാസ ട്രസ്റ്റിൽ നിക്ഷേപിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. ദേശ്മുഖിന്റെ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണൽ കളക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനുമായ സഞ്ജീവ് പലന്ദെ, ദേശ്മുഖിന്റെ പേഴ്സണൽ അസിസ്റ്റന്റ് കുന്ദൻ ഷിൻഡെ എന്നിവരെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം മുംബൈ പോലീസ് കമ്മീഷണറായിരുന്ന സച്ചിൻ വാസിനെയാണ് പണം പിരിക്കാൻ ദേശ്മുഖ് ചുമതലപ്പെടുത്തിയത്. എന്നാൽ, ആരോപണങ്ങളെല്ലാം ദേശ്മുഖ് തള്ളിക്കളഞ്ഞു. പോലീസ് ഉദ്യോഗസ്ഥൻ നുണപറയുകയാണെന്നായിരുന്നു ദേശ്മുഖ് കോടതിയെ ബോധിപ്പിച്ചത്. സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി അന്വേഷണം നടത്തുന്നത്.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…