International

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകി കൃത്യം നടത്താൻ ഉപയോഗിച്ചത് സ്വന്തമായി നിർമ്മിച്ച നാടൻ തോക്കെന്ന് കണ്ടെത്തൽ

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ കൊലപാതകി കൃത്യം നടത്താൻ ഉപയോഗിച്ചത് സ്വന്തമായി നിർമ്മിച്ച നാടൻ തോക്കെന്ന് കണ്ടെത്തൽ. തോക്കുകൾ വിൽക്കാനും വാങ്ങാനും ഉപയോഗിക്കാനും കർശനനിയമങ്ങൾ നിലവിലുള്ള രാജ്യമാണ് ജപ്പാൻ. അതുകൊണ്ട് തന്നെ തോക്കുപയോഗിച്ചുള്ള പ്രധാനമന്ത്രിയുടെ കൊലപാതകം അപ്രതീക്ഷിതമായിരുന്നു. കൊലപാതകി യമഗാമിയെ(41) സംഭവ സ്ഥലത്ത് വെച്ച് തന്നെ പോലീസ് പിടികൂടിയിരുന്നു.

ജപ്പാൻ സമയം വെള്ളിയാഴ്ച രാവിലെ 11 30ഓടെയാണ് ജപ്പാനിലെ നഗരത്തിൽവെച്ച് ആബെയ്ക്ക് വെടിയേറ്റത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് സംഭവം. വൈകുന്നേരം അഞ്ച് മണിയോടെ ആബെ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ജപ്പാൻ നാവിക സേനയിലെ മുൻ ഉദ്യോഗസ്ഥനാണ് യമഗാമി. ആബെയുടെ പ്രവർത്തനങ്ങളിൽ അസംതൃപ്തനായതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

സ്വന്തമായി നിർമ്മിച്ച തോക്കുകൊണ്ടാണ് വെടിയുതിർത്തതെന്നും യുവാവ് പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഒരു ജോടി പൈപ്പ് ഗൺ, തടികൊണ്ടുള്ള ബ്ലോക്ക്, ഡക്റ്റ് ടേപ്പ് എന്നിവ ഉപയോഗിച്ച് കൂട്ടിച്ചേർത്താണ് പ്രതി തോക്ക് നിർമ്മിച്ചതെന്നാണ് വിവരം. പൊതുസ്ഥലത്ത്, മെട്രോ സ്റ്റേഷനു പുറത്തു വച്ചാണ് ഷിൻസോ ആബേയ്ക്ക് വെടിയേറ്റത്. രണ്ടു ബുള്ളറ്റ് ശരീരത്തിലേറ്റ അദ്ദേഹം, ആശുപത്രിയിലെത്തിച്ച് മണിക്കൂറുകൾക്കുള്ളിൽ മരണമടയുകയായിരുന്നു.

B4 Admin

Recent Posts

ഗ്രാമത്തിലെ മരണങ്ങള്‍ക്ക് കാരണം അമ്മയുടെ മന്ത്രവാദമെന്ന് ആരോപിച്ച് ഞെട്ടിപ്പിയ്ക്കുന്ന കൊലപാതകം. തെലങ്കാനയില്‍ അമ്മയെ ഓട്ടോയിലെ ഡീസല്‍ ഒഴിച്ച് ജീവനോടെ മകന്‍ തീവെച്ചു കൊന്നു

തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…

2 hours ago

പുതിയ വസ്ത്രങ്ങളുടെ പാഴ്‌സലിനുള്ളില്‍ ഒളിപ്പിച്ച് മദ്യക്കടത്ത്. അഹമ്മദാബാദില്‍ ലക്ഷക്കണക്കിന് രൂപയുടെ വിദേശമദ്യവുമായി മൂന്ന് പേര്‍ പിടിയില്‍

അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…

3 hours ago

സ്ത്രീസുരക്ഷയ്ക്കും സ്വയംതൊഴിലിനും ദില്ലി സര്‍ക്കാരിന്റെ മാതൃകാ പദ്ധതി. ദുര്‍ഗ്ഗാ പദ്ധതിയിലൂടെ 1,300 പിങ്ക് ഇ-ഓട്ടോകള്‍ നിരത്തിലേക്ക്. ആപ്പ് വഴി ഇനി എളുപ്പത്തില്‍ ഓട്ടോ ബുക്ക് ചെയ്യാം

ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…

3 hours ago

റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം. ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയിലേക്ക് മിസൈല്‍ പതിച്ചു. ഒരാള്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്

റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…

5 hours ago

ഒമാന്‍ തീരത്ത് വന്‍ ഡ്രോണ്‍ ആക്രമണം. ഇന്ത്യന്‍ കപ്പലിലെ 2 നാവികരെ കാണാതായി. 9 പേരെ രക്ഷപ്പെടുത്തി, തെരച്ചില്‍ ഊര്‍ജ്ജിതം

ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…

5 hours ago

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

17 hours ago