Tuesday, December 16, 2025

മുൻമന്ത്രി ടി ശിവദാസ മേനോൻ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ടി.ശിവദാസ മേനോൻ അന്തരിച്ചു. 90 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

കേരളത്തിലെ ഒരു പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ടി. ശിവദാസമേനോൻ. സി പി ഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്നു. മലമ്പുഴ മണ്ഡലത്തിൽ നിന്ന് നാലു തവണ (1987, 1991, 1996) തിരഞ്ഞെടുപ്പുകളിൽ കേരള നിയമസഭയിലോട്ട് വിജയിച്ചിട്ടുണ്ട്. മൂന്നാമത്തെ ഇ. കെ നായനാർ മന്ത്രിസഭയിലെ കേരളത്തിന്റെ ധനകാര്യ വകുപ്പ് മന്ത്രിയും രണ്ടാമത്തെ ഇ.കെ നയനാർ മന്ത്രിസഭയിലെ വൈദ്യുതി, ഗ്രാമവികസന മന്ത്രിയുമായിരുന്നു.

Related Articles

Latest Articles