defendant-in-several-criminal-cases-young-man-arrested-under-goonda-law
ചെന്നൈ: സമ്മതമില്ലാതെ കാമുകിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ മുൻ മിസ്റ്റര്‍ വേള്‍ഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ ടോണീസ് ഫിറ്റ്നസ് സെന്റർ എന്ന പേരിൽ ജിം നടത്തുന്ന കാട്ടുപാക്കം സ്വദേശിയായ ആർ മണികണ്ഠനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മണികണ്ഠന് നാല് തവണ മിസ്റ്റര്‍ വേള്‍ഡ് ഫിറ്റ്നസ് കിരിടീവും രണ്ട് തവണ മിസ്റ്റർ തമിഴ്നാട് കിരീടവും നേടിയിട്ടുണ്ട്. സെലിബ്രിറ്റികളുടെയും ഉന്നതരുടെയും ഫിസിക്കൽ ട്രെയിനർ കൂടിയായ മണികണ്ഠൻ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം താമസിച്ച് വരികയായിരുന്നു. ഇവരുടെ സ്വകാര്യ ദൃശ്യങ്ങളാണ് മണികണ്ഠൻ അനുവാദമില്ലാതെ പകര്‍ത്തിയത്.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാലവാക്കം സ്വദേശിനിയായ 31 കാരിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. 2019-ലാണ് യുവതി സോഷ്യൽ മീഡിയ വഴി മണികണ്ഠനെ പരിചയപ്പെട്ടത്. പരിചയപ്പെട്ട് ഒരുവര്‍ഷത്തിന് ശേഷം ഒരുമിച്ച് ജീവിക്കുകയ്യായിരുന്നു. ആദ്യമൊക്കെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഇരുവരുടെയും ബന്ധത്തില്‍ പിന്നീട് വിള്ളലുകളുണ്ടായി. മണികണ്ഠന് യുവതിയുടെ സ്വകാര്യഭാഗങ്ങളുടെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തിയിരുന്നു. ഇത് യുവതി കണ്ടെത്തിയതോടെയാണ് പ്രശ്നങ്ങളുടലെടുത്തത്.
ദൃശ്യങ്ങളെടുക്കരുതെന്നും ഡിലീറ്റ് ചെയ്യണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാല്‍ മണികണ്ഠന് അതിന് തയ്യാറായില്ല. യുവതി എതിര്‍ത്തിട്ടും മണികണ്ഠൻ അവരുടെ സ്വകാര്യ നിമിഷങ്ങൾ റെക്കോർഡുചെയ്തു, ഇത് ബന്ധം വഷളാക്കി. ഇയാളുടെ ഫോണിൽ മറ്റ് സ്ത്രീകളുമായുള്ള അടുപ്പമുള്ള വീഡിയോകൾ ഉണ്ടെന്ന് യുവതി കണ്ടെത്തി. ഇത് യുവതി ചോദ്യം ചെയ്തതോടെ മണികണ്ഠന് യുവതിയെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഭീഷണിക്ക് വഴങ്ങി യുവതി ഏറെനാള്‍ മൗനം പാലിച്ചെങ്കിലും ഒടുവില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വിവരം പുറം ലോകത്തെ അറിയിരിക്കുകയായിരുന്നു
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…