Tuesday, December 16, 2025

കാലങ്ങളായി ഉണ്ടാക്കിയ നല്ല പേര് കളഞ്ഞു കുളിക്കുന്നു !! ദില്ലിക്കെതിരായ തോൽവിക്ക് പിന്നാലെ മഹേന്ദ്ര സിങ് ധോണിക്കെതിരേ വിമര്‍ശനവുമായി മുന്‍ താരം

ചെന്നൈ; ദില്ലി ക്യാപിറ്റല്‍സിനെതിരേ ചെന്നൈ സൂപ്പർ കിങ്‌സ് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ മഹേന്ദ്ര സിങ് ധോണിക്കെതിരേ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ചെന്നൈ കിരീടം ഉയർത്തിയ 2023 ല്‍ തന്നെ ധോണി വിരമിക്കേണ്ടതായിരുന്നുവെന്നും ഉണ്ടാക്കിയെടുത്ത പേരും പ്രശസ്തിയും ബഹുമാനവുമെല്ലാം ധോണി നഷ്ടപ്പെടുത്തുകയാണെന്നും മനോജ് തിവാരി പ്രതികരിച്ചു.ഇന്നലെ ദില്ലിക്കെതിരെ 26 പന്തില്‍ നിന്ന് 30 റണ്‍സ് മാത്രമാണ് ധോണി നേടിയത്. ടീം 25 റണ്‍സിന് തോൽക്കുകയും ചെയ്തു.

“ആരാധകര്‍ അദ്ദേഹത്തെ ഇങ്ങനെ കാണാന്‍ ഇഷ്ടപ്പെടുന്നില്ല. വര്‍ഷങ്ങളായി ആരാധകര്‍ക്കിടയില്‍ അദ്ദേഹം ഒരു വിശ്വാസം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പ്രത്യേകിച്ച് ചെന്നൈ ആരാധകര്‍ക്കിടയില്‍. എന്നാല്‍ മത്സരത്തിന് ശേഷം ആരാധകര്‍ തെരുവുകളില്‍ നിന്ന് അദ്ദേഹത്തിനെതിരേ സംസാരിക്കുകയാണ്.”-മനോജ് തിവാരി പറഞ്ഞു.

അതേസമയം ധോനിക്കൊപ്പം പ്രവര്‍ത്തിക്കുന്നത് ഇപ്പോഴും ആസ്വദിക്കുന്നുവെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് പറഞ്ഞത്. എം.എസ്. ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഫ്‌ളെമിങ് പറഞ്ഞു.

അതേസമയം ധോണിയുടെ അച്ഛനും അമ്മയും ഇന്നലെ മത്സരം കാണാനെത്തിയതോടെ ധോണിയുടെ ‘അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം’ ഇന്നലെ ഉണ്ടാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനായ ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് 2019-ല്‍ വിരമിച്ചിരുന്നു.

Related Articles

Latest Articles