India

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു; അന്ത്യം വാർദ്ധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ കഴിയവേ; അനുശോചിച്ച് നേതാക്കൾ

കൊൽക്കത്ത: ഒരു വ്യാഴവട്ടക്കാലം പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ തെക്കൻ കൊൽക്കത്തയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം. എൺപത് വയസായിരുന്നു. അനാരോഗ്യം കാരണം അദ്ദേഹം ദീർഘനാളായി പൊതുപ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

ജ്യോതി ബസുവിനു ശേഷം സിപിഎമ്മിന്റെ ഏറ്റവും ജനകീയ മുഖമായിരുന്നു ബുദ്ധദേവ് എങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാമ്പത്തിക നയങ്ങളിൽ ചില തിരുത്തലുകൾ വേണമെന്ന് ആവശ്യപ്പെട്ട നേതാവായിരുന്നു. സ്വാകാര്യ നിക്ഷേപത്തെ അടക്കം പിന്തുണയ്‌ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം പാർട്ടിയെയും ബംഗാളിനെയും മനസിലാക്കിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പാർട്ടിയിലെ വലിയൊരു വിഭാഗത്തിന് അദ്ദേഹത്തിന്റെ ആശയങ്ങളോട് യോജിക്കാനായില്ല. ദീർഘകാലം ബംഗാളിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കിലും 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബുദ്ധദേവിന്റെ നേതൃത്വത്തിലുള്ള സിപിഎം തൃണമൂൽ കോൺഗ്രസിൽ നിന്ന് വൻ പരാജയമാണ് ഏറ്റുവാങ്ങിയത്.

ആ പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടി ബുദ്ധദേവിന് മേലാണ് ചാർത്തിയത്. അതിൽ അദ്ദേഹത്തിന് പ്രതിഷേധമുണ്ടായിരുന്നു. പരാജയത്തിന് ശേഷം അദ്ദേഹം പൊതുവേദികളിൽ അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല. കൊൽക്കത്തയ്ക്ക് പുറത്തുനടന്ന ഒരു പോളിറ്റ് ബ്യുറോ യോഗത്തിലും പിന്നീട് അദ്ദേഹം പങ്കെടുത്തിരുന്നില്ല. 2015 ലെ സമ്മേളനത്തിൽ പോളിറ്റ് ബ്യുറോയിൽ നിന്ന് പുറത്തായി. 2018 ൽ സിപിഎം സെക്രട്ടറിയേറ്റ് അംഗത്വം അദ്ദേഹം ഉപേക്ഷിച്ചു.

B4 Admin

Recent Posts

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

3 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

4 hours ago

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

5 hours ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

6 hours ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

6 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

19 hours ago