തൃശൂര്‍: കഴിഞ്ഞ ദിവസം കാണാതായ യുവസംവിധായകൻ നിഷാദ് ഹസനെ കൊടകരയിൽ നിന്ന് കണ്ടെത്തി. നിഷാദ് ഇപ്പോൾ ചികിത്സയിലാണെന്നാണ് പോലീസ് ഭാഷ്യം. സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു. അക്രമിസംഘം മർദിച്ച് തട്ടിക്കൊണ്ടുപോയതായി നിഷാദിന്‍റെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. തന്നെ അടിച്ചുവീഴ്ത്തിയാണ് നിഷാദിനെ കാറിൽ കടത്തിക്കൊണ്ടുപോയതെന്ന് ഭാര്യ പരാതിയിൽ പറഞ്ഞിരുന്നു.
സംഭവത്തിൽ പേരാമംഗലം പോലീസ് കേസെടുത്തിരുന്നു. രാവിലെ അഞ്ചുമണിയോടെ ചിറ്റിലപ്പിള്ളി മുള്ളൂർക്കായൽ ഭാഗത്തുവെച്ച് മുഖംമൂടി ധരിച്ച് വാഹനത്തിലെത്തിയ മൂന്നുപേരാണ് തങ്ങളെ ആക്രമിച്ചതെന്ന് നിഷാദിന്റെ ഭാര്യ പ്രതീക്ഷ പറഞ്ഞു. കഴുത്തിന് പരിക്കേറ്റ അവർ അമല ആശുപത്രിയിൽ ചികിത്സയ്ക്കുശേഷം വീട്ടിലെത്തി. ചിയ്യാരം സ്വദേശിയായ നിഷാദ് സംവിധാനം ചെയ്ത വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട നേർച്ചകൾക്കായി പാവറട്ടി പള്ളിയിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പോവുമ്പോഴായിരുന്നു ആക്രമണം.
നിഷാദ് ഓടിച്ചിരുന്ന കാറിനെ മറികടന്ന് വാഹനം നിർത്തിയ ശേഷം മുഖംമൂടി ധരിച്ചിറങ്ങിയ സംഘം അദ്ദേഹത്തെ മർദിക്കുകയായിരുന്നു. തടയാൻ ചെന്ന ഭാര്യ പ്രതീക്ഷയെ സംഘം മുഖത്തടിച്ചു വീഴ്ത്തി. അടിയുടെ ശക്തിയിൽ പ്രതീക്ഷ അടുത്തുള്ള ചാലിനു സമീപത്തേക്ക് തെറിച്ചുവീണു. എഴുന്നേറ്റുവരുന്നതിന് മുമ്പുതന്നെ അക്രമിസംഘം കടന്നുകളഞ്ഞുവെന്ന് പ്രതീക്ഷ പറഞ്ഞു. പ്രതീക്ഷയാണ് പോലീസിനെ വിവരമറിയിച്ചത്. നല്ല മയക്കത്തിലായിരുന്നതിനാൽ വാഹനം തിരിച്ചറിഞ്ഞില്ലെന്ന് പ്രതീക്ഷ പറഞ്ഞു. മുഖംമൂടി ധരിച്ചിരുന്നതിനാൽ അക്രമിസംഘത്തെയും മനസ്സിലായില്ലെന്നും പ്രതീക്ഷ പറഞ്ഞു.
സിനിമ നിർമിക്കാമെന്ന് ആദ്യമേറ്റ സി രണദേവ് എന്നയാളുമായി നിഷാദ് തർക്കത്തിലായിരുന്നു. നിഷാദിനെതിരേ രണദേവ് കോടതിയെ സമീപിച്ചിരുന്നു. ജൂലായ് 26-ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് സ്റ്റേ മൂലം ഓഗസ്റ്റ് രണ്ടാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. സംഭവങ്ങൾക്കു പിന്നിൽ മുൻ നിർമാതാവാണെന്ന് ആരോപിച്ച് ചൊവ്വാഴ്ച നിഷാദ് ഹസന്‍ ഫെയ്സ്ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
സിനിമ തിയേറ്ററുകളിലെത്തിച്ചതിന്‍റെ വിജയാഘോഷം ഇക്കഴിഞ്ഞ ബുധനാഴ്ച തൃശൂരിൽ വെച്ച് നടത്താനും നിഷാദും കൂട്ടുകാരും തീരുമാനിച്ചിരുന്നു. രണ്ടു മണിക്കൂർകൊണ്ട് ഒറ്റ ഷോട്ടിൽ ചിത്രീകരണം പൂർത്തിയാക്കിയെന്ന യു ആർ എഫ്. റെക്കോഡ് വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയ്ക്ക് ലഭിച്ചിരുന്നു.
നിയന്ത്രണരേഖയിൽ പൂഞ്ച് സെക്ടറിലെ ബാലക്കോട്ടിൽ പാകിസ്ഥാൻ ഭാഗത്തുനിന്നും പടർന്ന തീ ഇന്ത്യൻ സേനാ പോസ്റ്റുകൾക്ക് സമീപം എത്തിയതിന് പിന്നാലെ അതിർത്തിയിൽ…
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം…
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…