പ്രതീകാത്മക ചിത്രം
തൃശൂർ: പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് ബിരുദ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ അബി ജോൺ, തൃശൂർ സെന്റ് തോമസ് കോളേജിലെ അർജുൻ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ബിബിഎ ഒന്നാം വർഷ വിദ്യാർത്ഥികളാണിവർ
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെയാണ് അപകടമുണ്ടായത്. കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർത്ഥിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവർ അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഫയർഫോഴ്സ് എത്തിയാണു മൃതദേഹങ്ങൾ പുറത്തെടുത്തത്. 15 അടിയോളം താഴ്ചയുണ്ടായിരുന്ന കുഴി പോലെയുള്ള ഭാഗത്ത് മൃതദേഹങ്ങൾ അടുത്തടുത്തായാണ് ലഭിച്ചത് എന്നാണ് വിവരം. സ്ഥലത്ത് അപകടസൂചന ബോർഡ് ഉണ്ടായിരുന്നവെങ്കിലും കാട് മൂടി വായിക്കാനാകാത്ത നിലയിലാണ്
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…