Saturday, May 18, 2024
spot_img

തൃശൂർ പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് കോളേജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു ! അപകടസൂചന ബോർഡ് കാട് മൂടി വായിക്കാനാകാത്ത നിലയിൽ

തൃശൂർ: പുത്തൂരിനടുത്ത് കൈനൂർ ചിറയിൽ കുളിക്കാനിറങ്ങിയ നാല് ബിരുദ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. എൽത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലെ അബി ജോൺ, തൃശൂർ സെന്റ് തോമസ് കോളേജിലെ അർജുൻ അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ബിബിഎ ഒന്നാം വർഷ വിദ്യാർത്ഥികളാണിവർ

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെയാണ് അപകടമുണ്ടായത്. കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർത്ഥിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവർ അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൃതദേഹങ്ങൾ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഫയർഫോഴ്സ് എത്തിയാണു മൃതദേഹങ്ങൾ പുറത്തെടുത്തത്. 15 അടിയോളം താഴ്ചയുണ്ടായിരുന്ന കുഴി പോലെയുള്ള ഭാഗത്ത് മൃതദേഹങ്ങൾ അടുത്തടുത്തായാണ് ലഭിച്ചത് എന്നാണ് വിവരം. സ്ഥലത്ത് അപകടസൂചന ബോർഡ് ഉണ്ടായിരുന്നവെങ്കിലും കാട് മൂടി വായിക്കാനാകാത്ത നിലയിലാണ്

Related Articles

Latest Articles