അഹമ്മദാബാദ്: ഗുജറാത്തില്‍ (Gujarat) കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ നാലുപേര്‍ മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സ്ഫോടനം. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
വഡോദരയിലെ ജിഐഡിസി മേഖലയിലാണ് സംഭവം. ഫാക്ടറിയിലെ ബോയിലര്‍ ആണ് പൊട്ടിത്തെറിച്ചത്.ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വീടുകളുടെ ജനല്‍ച്ചില്ലുകള്‍ പോലും തകരുന്നത്ര ഉഗ്രശേഷിയുള്ള സ്ഫോടനമായിരുന്നു നടന്നതെന്ന് പൊലീസ് പറഞ്ഞു.സ്ഫോടനത്തിൽ പരുക്കേറ്റവരുടെ എണ്ണം വർധിക്കാനിടയുണ്ട് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സ്ഫോടനത്തിന്റെ കാരണം അന്വേഷിക്കാന്‍ ഫോറന്‍സിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…