Sunday, October 25, 2026

ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനം; നാല് പേർക്ക് ദാരുണാന്ത്യം, നിരവധി പരിക്ക് പരുക്ക്

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ല്‍ (Gujarat) കെ​മി​ക്ക​ല്‍ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ പൊട്ടിത്തെറിയിൽ നാലുപേര്‍ മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സ്‌ഫോടനം. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

വ​ഡോ​ദ​ര​യി​ലെ ജി​ഐ​ഡി​സി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ഫാ​ക്ട​റി​യി​ലെ ബോ​യി​ല​ര്‍ ആ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വീടുകളുടെ ജനല്‍ച്ചില്ലുകള്‍ പോലും തകരുന്നത്ര ഉഗ്രശേഷിയുള്ള സ്‌ഫോടനമായിരുന്നു നടന്നതെന്ന് പൊലീസ് പറഞ്ഞു.സ്‌ഫോടനത്തിൽ പരുക്കേറ്റവരുടെ എണ്ണം വർധിക്കാനിടയുണ്ട് എന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. സ്‌​ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്കാ​ന്‍ ഫോ​റ​ന്‍​സി​ക് സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related Articles

Latest Articles