കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നാല് ഐസ് അനുകൂലികളെ അറസ്റ്റ് ചെയ്തു. ഐസ് അനുകൂല തീവ്രവാദസംഘടനയായ നിയോ-ജമാഅത്ത്-ഉള്‍-മുജാഹിദീന്‍ ബംഗ്ലാദേശ് പ്രവര്‍ത്തകരായ നാല് പേരെയാണ് കാല്‍ക്കത്ത പൊലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരില്‍ മൂന്ന് പേര്‍ ബംഗ്ലാദേശികളും ഒരാള്‍ ഇന്ത്യക്കാരനുമാണ്. മുഹമ്മദ് ജിയാവുര്‍ റഹ്മാന്‍, മമോനൂര്‍ റഷീദ് എന്നിവരെ സീല്‍ദാ റെയില്‍വെ സ്റ്റേഷനില്‍ നിന്നും മുഹമ്മദ് സഹീന്‍ ആലം, റോബിയുള്‍ ഇസ്ലാം എന്നിവരെ ഹൗറാ സ്റ്റേഷനില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് മൊബൈല്‍ ഫോണും മറ്റ് രേഖകളും പൊലീസ് പിടിച്ചെടുത്തു.
ബംഗ്ലാദേശില്‍ അറസ്റ്റ് ഭയന്ന് ഇന്ത്യയില്‍ അഭയം തേടിയവരാണ് അറസ്റ്റിലായ മൂന്ന് പേര്‍. ഇവര്‍ സംഘടനയ്ക്ക് വേണ്ടിയുള്ള റിക്രൂട്ട്മെന്റ് പ്രവര്‍ത്തനങ്ങളും ധനസമാഹരണവും നടത്തിവരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
തീവ്രവാദി സംഘടനയായ ഐഎസിന്റെ സംരക്ഷണത്തിലാണ് ജമാഅത്ത്-ഉള്‍-മുജാഹിദീന്‍ ബംഗ്ലാദേശിന്റെ വിമത വിഭാഗമായ നിയോ ജെഎംബി പ്രവര്‍ത്തിക്കുന്നത്. ബംഗ്ലാദേശിലും ഇന്ത്യയിലും നിരോധിക്കപ്പെട്ട സംഘടനയാണ് ജെഎംബി. സോഷ്യല്‍ മീഡിയ വഴി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…