ഇടുക്കി: തൊടുപുഴയിലെ ട്രൈബൽ ഹോസ്റ്റലിൽ നിന്നും നാല് വിദ്യാർത്ഥികളെ കാണാതായി. ചൊവ്വാഴ്ച രാവിലെ 8.30 മുതലാണ് കാണാതായത്. 12, 13 വയസുള്ള കുട്ടികളെയാണ് ഇവർ എന്ന് പോലീസ് അറിയിച്ചു. കാണാതാവുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഹോസ്റ്റൽ വിട്ട് പോകുമെന്ന് ഇവർ മറ്റ് കുട്ടികളോടു പറഞ്ഞിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്തു. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.
അതേസമയം, ഓണപ്പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് വീട്ടുകാര്‍ വഴക്കുപറയുമെന്ന ഭയത്തിൽ വീടുവിട്ട പതിനഞ്ചുകാരനെ കണ്ടെത്തി. ഉപ്പുതറ പൊലീസ് ആണ് പതിനഞ്ചുകാരനെ കണ്ടെത്തി വീട്ടുകാരോടൊപ്പം അയച്ചത്.
തിങ്കളാഴ്ചയാണ് സംഭവം. പത്തനംതിട്ട കോന്നി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് സ്‌കൂള്‍ വിട്ടശേഷം നാട്ടുവിട്ടത്. പത്താംക്ലാസ് വിദ്യാർത്ഥിയായ കുട്ടിയ്ക്ക് ഓണപ്പരീക്ഷയിൽ മലയാളത്തിന് മാര്‍ക്ക് കുറവായിരുന്നു. തുടർന്ന്, വീട്ടുകാർ വഴക്കുപറയുമെന്ന ഭയത്തിൽ വീടുവിട്ടിറങ്ങുകയായിരുന്നു.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…