പാലക്കാട്: ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. പാലക്കാട് കോതക്കുറിശ്ശിയിലാണ് സംഭവം. രജനി (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തു. മകൾ അനഘയ്‌ക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് അയൽവാസികൾ പോലീസിനെ അറിയിച്ചത്. പുലർച്ചെ രണ്ടു മണിയോടെയാണ് കൊലപാതകം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന രജനിയെയും മകളെയും കൃഷ്ണദാസ് വെട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ മകൾ ചികിത്സയിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൃഷ്ണദാസ് ഏറെ അസ്വസ്ഥനായിരുന്നുവെന്ന് അയൽവാസികൾ വ്യക്തമാക്കി.
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…