Sunday, September 20, 2026

ട്രൈബൽ ഹോസ്റ്റലിൽ നിന്നും 12, 13 വയസുള്ള നാല് വിദ്യാർത്ഥികളെ കാണാതായി : സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

ഇടുക്കി: തൊടുപുഴയിലെ ട്രൈബൽ ഹോസ്റ്റലിൽ നിന്നും നാല് വിദ്യാർത്ഥികളെ കാണാതായി. ചൊവ്വാഴ്ച രാവിലെ 8.30 മുതലാണ് കാണാതായത്. 12, 13 വയസുള്ള കുട്ടികളെയാണ് ഇവർ എന്ന് പോലീസ് അറിയിച്ചു. കാണാതാവുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഹോസ്റ്റൽ വിട്ട് പോകുമെന്ന് ഇവർ മറ്റ് കുട്ടികളോടു പറഞ്ഞിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്തു. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.

അതേസമയം, ഓണപ്പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് വീട്ടുകാര്‍ വഴക്കുപറയുമെന്ന ഭയത്തിൽ വീടുവിട്ട പതിനഞ്ചുകാരനെ കണ്ടെത്തി. ഉപ്പുതറ പൊലീസ് ആണ് പതിനഞ്ചുകാരനെ കണ്ടെത്തി വീട്ടുകാരോടൊപ്പം അയച്ചത്.

തിങ്കളാഴ്ചയാണ് സംഭവം. പത്തനംതിട്ട കോന്നി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് സ്‌കൂള്‍ വിട്ടശേഷം നാട്ടുവിട്ടത്. പത്താംക്ലാസ് വിദ്യാർത്ഥിയായ കുട്ടിയ്ക്ക് ഓണപ്പരീക്ഷയിൽ മലയാളത്തിന് മാര്‍ക്ക് കുറവായിരുന്നു. തുടർന്ന്, വീട്ടുകാർ വഴക്കുപറയുമെന്ന ഭയത്തിൽ വീടുവിട്ടിറങ്ങുകയായിരുന്നു.

Related Articles

Latest Articles