ശ്രീനഗർ : ജമ്മുകശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. അഖ്‌നൂർ സെക്ടറിലെ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമിച്ച ഭീകരരെയാണ് സൈന്യം പരാജയപ്പെടുത്തിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു സൈന്യത്തിന്റെ നിർണായക നീക്കം.
സൈന്യത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അതിർത്തിക്ക് സമീപം ഭീകരർ ഒരു മൃതദേഹം വലിച്ചിഴയ്‌ക്കുന്നത് കാണുന്നത്. തുടർന്ന് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്താനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നുവെന്ന് ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർപ്‌സ് വ്യക്തമാക്കി.
അതേസമയം, ജമ്മുകശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ തുടർന്നുകൊണ്ടിരിക്കെയാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായിരിക്കുന്നത്. രജൗരിയിൽ നടന്ന ഭീകരാക്രമണത്തിൽ 5 സൈനികരാണ് വീരമൃത്യു വരിച്ചത്. സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. രജൗരിയിലെ പൂഞ്ച് മേഖലയിൽ ഭീകരരുണ്ടെന്ന രഹസ്യവിവരം സൈന്യത്തിന് ലഭിച്ചിരുന്നു. ഇത് പരിശോധിക്കാനായി പോകുന്ന വഴിയായിരുന്നു ഭീകരർ വാഹന വ്യൂഹത്തിന് നേരെ വെടിയുതിർത്തത്.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…