അഗളി: ആൾക്കൂട്ട വിചാരണ നടത്തി മധുവിനെ കൊന്നുതള്ളിയിട്ട് നാല് വർഷം(Madhu Murder Case). വൈകിയാണെങ്കിലും നീതി പുലരുമെന്ന പ്രതീക്ഷയിലാണ് കുടുംബം. വിശപ്പടക്കാൻ ഭക്ഷണം മോഷ്ടിച്ചു എന്ന കുറ്റത്തിനാണ് മുക്കാലിയിലെ വ്യാപാരികളും ടാക്‌സി ഡ്രൈവർമാരുമടങ്ങുന്ന പതിനാറംഗ സംഘം ആൾക്കൂട്ട വിചാരണ നടത്തി മധുവിനെ കൊന്നുതള്ളിയത്.
2018 ഫെബ്രുവരി 22നായിരുന്നു സംഭവം. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച മധു കൊലക്കേസിന്റെ ഏറെ വൈകിയ വിചാരണ മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതിയിൽ ഉടൻ തുടങ്ങുമെന്ന ആശ്വാസത്തിലാണ് മധുവിന്റെ കുടുംബം.കോടതിയിൽ സർക്കാർ നിയോഗിച്ച പ്രത്യേക പ്രോസിക്യൂട്ടർ കേസിൽ ഹാജരായി. ദീർഘനാളായി പ്രോസിക്യൂട്ടർ ഇല്ലാതിരുന്നത് ഏറെ വിവാദമായിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം കഴിഞ്ഞയാഴ്ചയാണ് മധുവിന്റെ കേസ് വീണ്ടും ഉണരുന്നത്.
എല്ലാ ആഴ്ചയും കേസ് പരിഗണിക്കാനാണ് മണ്ണാർകാട് കോടതി തീരുമാനം. നിലവിൽ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി. രാജേന്ദ്രനാണ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ. രഘുനാഥിന് ശേഷം കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാവാത്തത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചത്.
അതേസമയം വനത്തിലെ ഗുഹയിൽ കഴിഞ്ഞിരുന്ന മധുവിനെ മോഷണക്കുറ്റം ആരോപിച്ച് പിടികൂടി ആൾക്കൂട്ടം പോലീസിന് കൈമാറുകയായിരുന്നു. മുക്കാലിയിൽനിന്ന് അഗളി പോലീസ് സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ പോലീസ് വാഹനത്തിലായിരുന്നു മരണം. ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് മധു മരിച്ചെന്നാണ് പോലീസ് കേസ്. സംഭവത്തിൽ പ്രദേശവാസികളായ 16 പേരാണു പ്രതികൾ.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…