Monday, May 6, 2024
spot_img

ദിലീപിന്റെ ഹര്‍ജി തള്ളണം; തുടരന്വേഷണം ചോദ്യംചെയ്യാന്‍ പ്രതിക്ക് കഴിയില്ല; ദിലീപിന്റെ ഹർജിക്കെതിരെ ഹൈക്കോടതിയിൽ അപേക്ഷ നൽകി നടി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ (Dileep) ഹർജി തള്ളണമെന്ന ആവശ്യവുമായി നടി ഹൈക്കോടതിയില്‍. തുടരന്വേഷണം ചോദ്യംചെയ്യാന്‍ പ്രതിക്ക് കഴിയില്ലെന്ന് നടി അപേക്ഷയില്‍ പറയുന്നു. വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് തനിക്കെതിരെ സര്‍ക്കാര്‍ തുടരന്വേഷണം നടത്തിയതെന്നാണ് ദിലീപിന്റെ ആരോപണം. എന്നാല്‍ കേസിലെ ഇരയായ തന്റെ അഭിപ്രായം കൂടി കേട്ട ശേഷമേ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാവൂ എന്നാണ് നടിയുടെ അപേക്ഷ.

തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതിയുടെ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ആക്രമണത്തിനിരയായ നടി ചൂണ്ടിക്കാട്ടി. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യമാണെന്നാണ് നടിയുടെ നിലപാട്. അന്വേഷണവും തുടരന്വേഷണവും സംബന്ധിച്ച കാര്യങ്ങളില്‍ പ്രതിയുടെ ഭാഗം കേള്‍ക്കേണ്ടതില്ല. സുപ്രീം കോടതിയുടെ വിവിധ ഉത്തരവുകളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.

Related Articles

Latest Articles