Thursday, May 2, 2024
spot_img

എനിക്ക് അവനോടു ബഹുമാനമേയുള്ളൂ’; ‘അദ്ദേഹം വ്യക്തതയും സത്യസന്ധതയും അർഹിച്ചിരുന്നു; സാഹയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി രാഹുല്‍ ദ്രാവിഡ്

കൊല്‍ക്കത്ത: ശ്രീലങ്കന്‍ ടീം പര്യടനത്തില്‍ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ വൃദ്ധിമാൻ സാഹ തനിക്കെതിരെ ഉയർത്തിയ വിമർശനങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ് (Rahul Dravid) രംഗത്ത്. ടീമിലെ സ്ഥാനത്തെക്കുറിച്ച് സത്യസന്ധതമായ ഉത്തരവും വ്യക്തതയും സാഹ അർഹിക്കുന്നുണ്ട്. വൃദ്ധിയോട് ആഴമായ ബഹുമാനമുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.

‘സാഹയുടെ വാക്കുകള്‍ വേദനിപ്പിച്ചില്ല. കാരണം സാഹയോടും അവന്റെ നേട്ടങ്ങളോടും ഇന്ത്യന്‍ ടീമിന് നല്‍കിയ സംഭാവനകളോടും വലിയ ബഹുമാനമാണുള്ളത്. ഞാന്‍ അവനോട് പറഞ്ഞ കാര്യങ്ങളില്‍ അല്‍പ്പം കൂടി വ്യക്തത വരേണ്ടതായുണ്ടെന്നാണ് കരുതുന്നത്. ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ അറിയാന്‍ ആഗ്രഹിക്കുന്നില്ല.’

ഞാന്‍ താരങ്ങളോട് സ്ഥിരമായി സംസാരിക്കാറുണ്ട്. ഞാന്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഞാന്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം കളിക്കാര്‍ അംഗീകരിക്കുമെന്ന് കരുതുന്നില്ല. ഇപ്പോള്‍ രോഹിത്തും ഞാനും ഒരു താരത്തിന് പ്ലേയിങ് 11ല്‍ ഇടമില്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കി പറയാറുണ്ട്. കളിക്കാരനായി തുടരുമ്പോള്‍ ഇത്തരം നിരാശകളുണ്ടാവുന്നത് സ്വാഭാവികം മാത്രമാണ്’- ദ്രാവിഡ് വ്യക്തമാക്കി.

Related Articles

Latest Articles