Monday, December 22, 2025

നാലാമൂഴം ! ആന്ധ്രയെ നയിക്കാൻ ചന്ദ്രബാബു നായിഡു ; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രി ; ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ് തെലുങ്കു ദേശ പാർട്ടി നേതാവ് എൻ ചന്ദ്രബാബു നായിഡു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, ജെപി നദ്ദ, ബണ്ഡി സഞ്ജയ് കുമാർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. രജനീകാന്ത്, ചിരഞ്ജീവി, രാം ചരൺ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളും അതിഥികളായിരുന്നു.

വിജയവാഡയിലെ ഗണ്ണവാരം വിമാനത്താവളത്തിന് സമീപമുള്ള കേസരപള്ളി പാർക്കിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ചന്ദ്രബാബു നായിഡുവിനൊപ്പം ജനസേന നേതാവ് പവൻ കല്യാൺ ഉൾപ്പെടെ 24 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ജനസേന പാര്‍ട്ടി അധ്യക്ഷന്‍ പവന്‍ കല്യാണ്‍ ഉപമന്ത്രിയായി ചുമതലയേറ്റു. അതേസമയം, നാലാം തവണയാണ് ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ചുമതലയേൽക്കുന്നത്. 175 അംഗ ആന്ധ്ര നിയമസഭയിൽ ടിജിപിക്ക് 135, ജനസേനക്ക് 21, ബിജെപിക്ക് 8 എന്നിങ്ങനെയാണ് അംഗങ്ങളുള്ളത്. മുഖ്യമന്ത്രിയുൾപ്പെടെ 26 മന്ത്രിമാരാണ് ഉള്ളത്. 17 മന്ത്രിമാർ പുതുമുഖങ്ങളും മൂന്ന് പേർ വനിതാ മന്ത്രിമാരുമാണ്.

Related Articles

Latest Articles