തിരുവനന്തപുരം നേമത്ത് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശാന്തിവിള സ്വദേശികളായ ശ്യം, ലേഖ ദമ്പതികളുടെ മകൾ അഹല്യ (9 ) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. അമ്മ രാവിലെ ആശുപത്രിയിൽ പോകാൻ തുടങ്ങിയപ്പോൾ മകളും കൂടെ വരാൻ ഇറങ്ങിയെങ്കിലും അമ്മ കൊണ്ട് പോയിയിരുന്നില്ല. വഴക്ക് പറഞ്ഞു വീട്ടിൽ നിർത്തുകയാണ് ഉണ്ടായത്. ഇതായിരിക്കാം ആത്മഹത്യയ്ക്ക് കാരണം എന്നാണ് പോലീസ് നിഗമനം.
മേശയുടെ പുറത്തു സ്റ്റൂൾ ഇട്ട ശേഷം തുണി ഫാനിൽ ചുറ്റി കഴുത്തിൽ കുരുക്കി മരിച്ച നിലയിലായിരുന്നു മൃതദേഹം.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

