Categories: International

മുസ്ലിം പള‌ളികള്‍ പൂട്ടുന്നു, കുടിയേ‌റ്റക്കാരെ തിരിച്ചയക്കുന്നു; തീവ്രവാദത്തെ തുടച്ചുനീക്കാൻ ഒരുങ്ങി ഫ്രാന്‍സ്

പാരിസ്: ഭീകരാക്രമണങ്ങളും കൊലയും പതിവായ രാജ്യത്തെ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ ഊര്‍ജ്ജിത നടപടികളുമായി ഫ്രാന്‍സ്. തീവ്രവാദത്തെ പ്രോഹത്സാഹിപ്പിക്കുന്നു എന്ന കാരണത്താല്‍ 76ഓളം പള‌ളികള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ ഈ വിവരം ‌ ട്വീ‌റ്റ് ചെയ്‌തു. ‘വരും ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പരിശോധനകള്‍ നടത്തും. സംശയം തോന്നിയാല്‍ അവ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കും’ ഡര്‍മാനിന്‍ പറഞ്ഞു. മതിയായ രേഖകളില്ലാതെ വന്ന 66 അഭയാര്‍ത്ഥികളെയും പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇവര്‍ തീവ്ര മതവാദികളാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

രാജ്യത്ത് ചില സ്ഥലങ്ങളിലെ ആരാധനാലയങ്ങളില്‍ രാജ്യത്തിന്റെ റിപബ്ളിക്കന്‍ ആശയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഇമാമുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഞെട്ടിച്ച അദ്ധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവവും മൂന്ന് പേരെ കുത്തിക്കൊന്ന സംഭവവുമാണ് ഈ നടപടിയിലേക്ക് കടക്കാനുണ്ടായ പെട്ടെന്നുള‌ള കാരണം. എന്നാല്‍ എവിടെയൊക്കെയാണ് പരിശോധന നടത്തുകയെന്നുള‌ള വിവരം ഡര്‍മാനിന്‍ വ്യക്തമാക്കിയില്ല. ഇവയില്‍ 16 എണ്ണം പാരീസിലും മ‌റ്റുള‌ളവ രാജ്യത്തെ വിവിധ മേഖലകളിലുമാണെന്നാണ് അറിവ്. ഇവ അറുതോളമുണ്ട്. സാമുവല്‍ പാ‌റ്റി എന്ന അദ്ധ്യാപകന്‍ പ്രവാചകന്റെ രേഖാചിത്രം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് പാരീസ് നഗരത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള‌ള പാന്റിനിലെ ഗ്രാന്റ് മോസ്‌ക് സര്‍ക്കാര്‍ അടപ്പിച്ചിരുന്നു. ഒരു മനുഷ്യാവകാശ സംഘടനയോടും മുസ്ലിം ചാരി‌റ്റി ബറാക്ക സി‌റ്റി എന്ന മ‌റ്റൊരു സംഘടനയോടും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇവ ഇസ്ലാം മതത്തിനെതിരായ ആക്രമണങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചിരുന്ന സംഘടനകളാണ്. ഇവയുടെ പ്രവര്‍ത്തനം സംശയാസ്‌പദമാണെന്നാണ് സര്‍ക്കാര്‍ വാദം.

Anandhu Ajitha

Recent Posts

ഐഎസ്ഐയ്ക്ക് വേണ്ടി സുരക്ഷാ വിവരങ്ങൾ ചോർത്തി നൽകി !! പഞ്ചാബിൽ പതിനഞ്ചുകാരൻ അറസ്റ്റിൽ; അതിർത്തി ജില്ലകളിലെ കുട്ടികളുടെ ഓൺലൈൻ ഇടപെടലുകൾ പരിശോധിക്കാൻ അന്വേഷണ സംഘം

പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…

29 minutes ago

വിജയ് ചിത്രം ‘ജനനായകൻ’ പ്രതിസന്ധിയിൽ; സിനിമ വീണ്ടും പരിശോധിക്കാൻ പുതിയ കമ്മിറ്റിയെ നിയോഗിച്ചതായി സെൻസർ ബോർഡ് ; പാൻ ഇന്ത്യ റിലീസ് മുടങ്ങുമോയെന്ന് ആശങ്ക

ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദളപതി വിജയ് ചിത്രം ‘ജനനായകൻ’ കടുത്ത പ്രതിസന്ധിയിൽ. സിനിമ സമർപ്പിച്ച് ആഴ്ചകൾ…

1 hour ago

കേരള സഖാക്കളുടെ നേതൃത്വത്തിൽ ഗറില്ലാ യുദ്ധമുറകളിലൂടെ മഡൂറ മോചിപ്പിക്കപ്പെടുമോ ?

കേരളത്തിൽ സഖാക്കൾ അമേരിക്കക്കെതിരെ ചെഗുവര കാസ്ട്രോക്കെഴുതിയെ പ്രണയ ഗീതം പാടി ഗറില്ലാ യുദ്ധത്തിനൊരുങ്ങുമ്പോൾ ട്രംപ് കനത്ത ആശങ്കയിൽ . മോചിപ്പിക്കപ്പെടുമോ…

1 hour ago

പദ്ധതിയിട്ടത് അവസാന തരിയും കവർന്നെടുക്കാൻ !!ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനും ഗൂഢാലോചന നടത്തി ; ശബരിമല സ്വർണക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്

കൊച്ചി : ശബരിമല സ്വർണക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്. ശ്രീകോവിലിലെ ബാക്കിയുള്ള സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടെന്നും വിഷയം…

1 hour ago

മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു.ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്…

2 hours ago

സമുദ്രസുരക്ഷയിൽ വിപ്ലവം!! നീറ്റിലിറങ്ങി ഭാരതത്തിന്റെ സ്വന്തം സമുദ്ര പ്രതാപ്

ഭാരതത്തിന്റെ സമുദ്ര സുരക്ഷയിലും പരിസ്ഥിതി സംരക്ഷണത്തിലും ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്യപ്പെട്ടിരിക്കുകയാണ്.…

2 hours ago