വിദേശത്ത് തൊഴില് വാഗ്ദാനം ചെയ്ത് സാമ്പത്തികതട്ടിപ്പ് നടത്തിയ സംഭവത്തില് സംസ്ഥാന യുവജന കമ്മിഷന്റെ ഇടപെടല്. പത്തനംതിട്ട സ്വദേശിയായ യുവാവില് നിന്ന് ഭീമമായ തുക തട്ടിയെടുത്ത കേസില് പഴുതടച്ചുള്ള അന്വേഷണത്തിന് സംസ്ഥാന യുവജന കമ്മിഷന് ചെയര്പേഴ്സണ് ഡോ.ചിന്താ ജെറോം പത്തനംതിട്ട പൊതുമരാമത്ത് റസ്റ്റ്ഹൗസില് സംഘടിപ്പിച്ച അദാലത്തില് കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് നിര്ദേശം നല്കി. കോഴിക്കോട് സ്വദേശിയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്.
ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് എസിപി കമ്മിഷന് റിപ്പോര്ട്ട് സമര്പ്പിച്ചു. കേസ് രജിസ്റ്റര് ചെയ്ത് പഴുതടച്ച് അന്വേഷണം നടത്തി യുവാവിന് നീതി ലഭ്യമാക്കണമെന്ന നിര്ദേശം കമ്മിഷന് നല്കി. ടിക്കറ്റിന്റെ ബാക്കി തുക ചോദിച്ച യുവതിയോട് കെ.എസ്.ആര്.ടി.സി ബസ് കണ്ടക്ടര് മോശമായി പെരുമാറിയ സംഭവത്തില് കമ്മിഷന്റെ നിര്ദേശം അനുസരിച്ച് റീജിയണല് ട്രാന്സ്പോര്ട്ട് ഓഫീസര് റിപ്പോര്ട്ട് സമര്പ്പിച്ചു. അടുത്ത സിറ്റിംഗില് കണ്ടക്ടറെ നേരിട്ട് ഹാജരാക്കണമെന്നും കമ്മിഷന് റീജിയണല് ട്രാന്സ്പോര്ട്ട് ഓഫീസര്ക്ക് നിര്ദേശം നല്കി.
സംസ്ഥാന യുവജന കമ്മിഷന്റെ അദാലത്തില് പതിനാറ് കേസുകളാണ് പരിഗണിച്ചത്. പത്ത് കേസുകള് തീര്പ്പാക്കി. ആറ് എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. പുതുതായി എട്ട് പരാതികളാണ് ലഭിച്ചത്. കോളജുകളും ക്ലബ്ബുകളും കേന്ദ്രീകരിച്ച് ലഹരിക്കെതിരെയുള്ള ശക്തമായ കാമ്പയിന് ഉടന് തന്നെ യുവജനകമ്മിഷന് നടത്തുമെന്ന് ചെയര്പേഴ്സണ് ഡോ. ചിന്താ ജെറോം പറഞ്ഞു. യുവജനങ്ങള് കമ്മീഷന്റെ അദാലത്തില് മികച്ച സഹകരണമാണ് ലഭ്യമാക്കുന്നത്. നീറ്റ് പരീക്ഷയിലുള്പ്പെടെ ദുരനുഭവം നേരിട്ട കുട്ടികള്ക്ക് പിന്തുണയും നിയമപരിരക്ഷയും കമ്മിഷന് ഉറപ്പാക്കിയെന്നും ചെയര്പേഴ്സണ് പറഞ്ഞു. കമ്മീഷന് അംഗങ്ങളായ കെ.പി. പ്രമോഷ്, പി.എ. സമദ്, കമ്മീഷന് സെക്രട്ടറി ഡാര്ളി ജോസഫ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവര് പങ്കെടുത്തു.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…