Kerala

അമേരിക്കയില്‍ നഴ്‌സിങ് അസിസ്റ്റൻ്റ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇരയായത് മുന്നൂറോളം പേർ, കോടികൾ തട്ടിയെടുത്തതായി പരാതി

കൊല്ലം: അമേരിക്കയില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. നഴ്സിങ് അസിസ്റ്റന്റ് ആയാണ് ജോലി വാഗ്ദാനം ചെയ്തത്. കൊല്ലം ജില്ലയിലെ 40 ഉദ്യോഗാര്‍ഥികളില്‍ നിന്ന് 60 ലക്ഷം രൂപയിലധികം വാങ്ങി കബളിപ്പിച്ചതായി പോലീസിൽ പരാതി. യുഎസിലെ വിര്‍ജീനിയയില്‍ ജോലി വാങ്ങി തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.വിരമിച്ച സെക്രട്ടേറിയറ്റ് പ്രിന്റിങ് ഡയറക്ടറും അഡീഷനല്‍ സെക്രട്ടറിയുമായ ചവറ പുതുക്കാട് മഠത്തില്‍ വീട്ടില്‍ ജയിംസ് രാജ്, തമിഴ്‌നാട് ചെന്നൈ അണ്ണാനഗറിലുള്ള എജ്യൂഫ്യൂച്ചറിസ്റ്റിക് ലേണിങ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ജോസഫ് ഡാനിയേല്‍ എന്നിവര്‍ക്കെതിരെയാണു പരാതി നല്‍കിയത്. 

2022 ജനുവരിയില്‍ യൂണിറ്റാറ്റിസ് യൂണിവേഴ്‌സിറ്റാസ് സാരവത്താരിസ് എന്ന യൂണിവേഴ്‌സിറ്റി നടത്തുന്ന നാലാഴ്ചത്തെ ഓണ്‍ലൈന്‍ സിഎന്‍എ കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് 6 മാസത്തിനുള്ളില്‍ ഇബി3 വീസ നല്‍കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നുവെന്നു തട്ടിപ്പിനിരയായവരുടെ പ്രതിനിധികള്‍ മാധ്യമങ്ങളോട് പറഞ്ഞു. കോഴ്‌സിനായുള്ള തുക ജോസഫ് ഡാനിയേലിന്റെ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് നല്‍കിയത്. യൂണിവേഴ്‌സിറ്റിയുടെ ഏജന്‍സിയാണു  ജോസഫ് ഡാനിയേലിന്റെ സ്ഥാപനമെന്നു തെറ്റിദ്ധരിപ്പിച്ചാണു തുക അടപ്പിച്ചത്. ഒരു ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെയുള്ള തുക ഒരോരുത്തരില്‍ നിന്ന് ഈടാക്കി. 2022 ജനുവരി മുതല്‍ ജൂണ്‍ മാസം വരെ വ്യത്യസ്ത ബാച്ചുകളില്‍ കേരളത്തിലുടനീളം 300 പേരോളം ഈ പരീക്ഷ എഴുതിയെന്നും ഇവര്‍ പറയുന്നു. 300 പേരില്‍ നിന്ന് തട്ടിയെടുത്ത തുക കോടികള്‍ വരുമെന്നാണു പരാതിക്കാര്‍ പറയുന്നത്.

Anusha PV

Recent Posts

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

40 mins ago

പ്രതികരിക്കാതെ സിപിഎം ! വെളിപ്പെടുത്തലുകളിൽ പാർട്ടിയിൽ പ്രതിസന്ധി

സഖാക്കൾ ഊറ്റം കൊണ്ടിരുന്ന സമര ചരിത്രങ്ങൾ ഓരോന്നായി പൊളിയുന്നു ! സോളാർ വെളിപ്പെടുത്തലിൽ പാർട്ടി ഉലയുന്നു I CPIM

43 mins ago

ജിഷ വധക്കേസ് ! പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും

പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…

58 mins ago

വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമണം ! കിർഗിസ്ഥാനിൽ 7 പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു ! ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്രം !

ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…

2 hours ago

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതി ! അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ അറസ്റ്റിൽ ! ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായത് കേജ്‌രിവാളിന്റെ വീട്ടിൽ നിന്ന് !

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…

3 hours ago