Categories: IndiaNATIONAL NEWS

രാജ്യത്ത് കുറഞ്ഞ വിലയ്ക്ക് കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് നരേന്ദ്രമോദി: എതിർത്ത് വികസിത രാജ്യങ്ങൾ: കൂസാതെ പ്രധാനമന്ത്രി

ദില്ലി: കൊവിഡ് വാക്സിനും ചികിത്സയ്ക്കുള്ള ഉപകരണങ്ങളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ എതിർപ്പുമായി വികസിത രാജ്യങ്ങൾ. ലോക വ്യാപാര സംഘടനയുടെ നിലപാട് ബൗദ്ധിക സ്വത്തവകാശ (ഐപിആർ) വ്യവസ്ഥകൾ തൽക്കാലം മരവിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കണമെങ്കിൽ അഭിപ്രായ ഐക്യം വേണമെന്നാണ്. വാക്സിൻ, പരിശോധനാ സംവിധാനങ്ങൾ, പിപിഇ കിറ്റ് ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഐപിആർ വ്യവസ്ഥകൾ മരവിപ്പിക്കണമെന്ന് കഴിഞ്ഞ ഒക്ടോബർ 2ന് ഇന്ത്യ നിർദേശം വെച്ചിരുന്നു. ഇന്ത്യയ്ക്കു പുറമെ ദക്ഷിണാഫ്രിക്കയും ഇത്തരത്തിൽ ആവശ്യമുന്നയിച്ച് രംഗത്ത് വന്നിരുന്നു.

അതേസമയം ഐപിആർ വ്യവസ്ഥകൾ മരവിപ്പിക്കുന്നതിലൂടെ ഉല്പന്നങ്ങളുടെ വില കുറയുമെന്ന് ഇന്ത്യ ഡബ്ലിയുടിഒയെ അറിയിച്ചിട്ടുണ്ട്. ഇതിനെ പിന്തുണച്ച് നൂറിലേറെ രാജ്യങ്ങളാണ് മുന്നോട്ട് വന്നത്. എന്നാൽ, ഈ ആശയത്തിനെതിരെ എതിർപ്പുമായി യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങൾ രംഗത്തുവന്നിട്ടുണ്ട്. ഈ രാജ്യങ്ങൾ അവകാശപ്പെടുന്നത് ഐപിആർ മരവിപ്പിക്കുന്നത് ഗവേഷണങ്ങളെ ബാധിക്കുമെന്നാണ്‌. പക്ഷേ, ഇന്ത്യയുടെ നയത്തിൽ മാറ്റമില്ലെന്നാണ് വിദേശകാര്യ വക്താക്കൾ അറിയിച്ചത്.

B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

8 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

9 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

9 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

18 hours ago