Thursday, May 16, 2024
spot_img

പ്രതിഷേധ ധർണകളുടെ മറവിൽ ഖാലിസ്ഥാനികളും പാകിസ്ഥാനി പൗരന്മാരും നുഴഞ്ഞു കയറുന്നു; സുരക്ഷ വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ

ഒട്ടാവ: നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യവുമായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. ഇന്ത്യയിൽ, മണ്ഡികളുടെ കർഷക ബില്ലിനെതിരെയുള്ള പ്രക്ഷോഭം നടക്കുന്ന സന്ദർഭത്തിൽത്തന്നെ കാനഡയിലും സമാന പ്രതിഷേധ പരിപാടികൾ അരങ്ങേറുന്നുണ്ട്. എന്നാൽ, ഈയിടെയായി പ്രതിഷേധ ധർണകളിൽ ഖാലിസ്ഥാനികളും പാകിസ്ഥാനി പൗരന്മാരും അണിചേരുന്നുണ്ടെന്ന വസ്തുത വെളിപ്പെട്ടതോടെയാണ് ഒട്ടാവയിൽ ഉള്ള ഇന്ത്യൻ ഹൈക്കമ്മീഷൻ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇന്ത്യൻ ഹൈക്കമ്മീഷൻ കെട്ടിടത്തിനു സമീപത്തും അടുത്തുള്ള പരിസരങ്ങളിലും പ്രതിഷേധക്കാർ തമ്പടിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള കനേഡിയൻ പ്രതിനിധിയായ നാദിർപട്ടേലിനെ വിളിച്ചു വരുത്തിയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടത്.

കാനഡയിലെ ഖാലിസ്ഥാനി പ്രവർത്തനങ്ങൾക്ക് പാകിസ്ഥാനി ചാരസംഘടനയായ ഐഎസ്ഐയുടെ സമ്പൂർണ്ണ പിന്തുണയുണ്ട്. ഇക്കാര്യം കനേഡിയൻ തിങ്ക്ടാങ്ക് സ്ഥാപനമായ മക്ഡോണൾഡ്-ലോറിയർ ഇൻസ്റ്റിറ്റ്യൂട്ടും മുന്നോട്ടു വച്ചിരുന്നു. കഴിഞ്ഞവർഷം, ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയത്ത് ലണ്ടനിലെ ഇന്ത്യൻ എംബസി പാകിസ്ഥാനി പൗരന്മാർ ആക്രമിച്ചിരുന്നു.

Related Articles

Latest Articles