Sunday, December 21, 2025

വാഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യചികിത്സ ! വമ്പൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം ; മാർച്ച് മാസത്തോടെ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി

രാജ്യത്ത് വാഹനാപകടത്തിൽപ്പെടുന്നവർക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ച് കേന്ദ്രസർക്കാർ. കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് പദ്ധതി വിവരങ്ങൾ വെളിപ്പെടുത്തിയത്. വരുന്ന മാർച്ച് മാസത്തോടെ എല്ലാ സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പദ്ധതി പ്രകാരം അപകടത്തിന് ശേഷം പോലീസിനെ വിവരമറിയിച്ച് 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവാണ് സർക്കാർ വഹിക്കുക. പരമാവധി 1.5 ലക്ഷം രൂപയാണ് അനുവദിക്കുക.അപകടത്തിൽപ്പെട്ടവർ മരിച്ചാൽ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഹിറ്റ് ആൻഡ് റൺ കേസുകളിൽ മരിച്ചവർക്ക് 2 ലക്ഷം രൂപയും നൽകും.

പുതിയ ബസുകൾക്കും ട്രക്കുകൾക്കുമായി മൂന്ന് പുതിയ സാങ്കേതിക അധിഷ്ഠിത സംവിധാനങ്ങൾ മന്ത്രാലയം നിർബന്ധമാക്കുമെന്നും നിതിൻ ഗഡ്കരിഅറിയിച്ചു. 2023 ൽ റോഡ് മരണങ്ങൾ 1.72 ലക്ഷമായി വർധിച്ചതായി മന്ത്രാലയ റിപ്പോർട്ട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് 4.2% വർധനയാണ് റോഡ് മരണങ്ങളിലുണ്ടായത്. വാണിജ്യ വാഹനങ്ങൾക്കായി ഡ്രൈവർമാർക്ക് പ്രതിദിനം എട്ട് മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ ആധാർ അധിഷ്ഠിതമോ മറ്റ് സാങ്കേതിക അധിഷ്ഠിത സംവിധാനമോ മന്ത്രാലയം ആലോചിക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു.

Related Articles

Latest Articles